ജൈനതീര്‍ത്ഥമായ മോഹന്‍‌ഖേദ

ജൈനതീര്‍ത്ഥമായ  മോഹന്‍‌ഖേദ
WDWD
ഭാരതത്തില്‍ ജന്മമെടുത്ത അതിപുരാതന മതങ്ങളില്‍ ഒന്നാണ് ജൈനമതം. രണ്ട് തരം തീര്‍ത്ഥാടനങ്ങളെ കുറിച്ചാണ് ജൈനമതത്തില്‍ വിശദീകരണമുളളത്. അതിലൊന്നാണ് ജിന്‍ അഗം.

മറ്റ് സ്ഥലങ്ങളില്‍ ചെയ്യുന്ന പാപകര്‍മ്മങ്ങള്‍ തീര്‍ത്ഥാടനങ്ങളിലൂടെ കഴുകിക്കളയാനാകും. ഇത്തരം ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് മോഹന്‍‌ഖേദ തീര്‍ത്ഥം. ഇന്‍ഡോര്‍-അഹമ്മദാബാദ് ഹൈവേയില്‍ ധറില്‍ നിന്നും 47 കിലോമീറ്റര്‍ മാറിയാണ് മോഹന്‍‌ഖേദ സ്ഥിതിചെയ്യുന്നത്.1940നോടടുപ്പിച്ച് പുജനീയ ഗുരുദേവ് ശ്രീ രാജേന്ദ്ര സുരിഷ്വര്‍ജി മഹാരാജ് സാഹബാണ് ഇത് സ്ഥാപിക്കുന്നത്.

ഇവിടെ പത്മാസനത്തിലിരിക്കുന്ന 16 അടി ഉയരമുള്ള ഭഗവാന്‍ ആദിശ്വറിന്‍റെ പ്രതിമയുണ്ട്. പുറമെ, ശ്രീ രാജേന്ദ്ര സുരിഷ്വാര്‍ജി, ശ്രീ യതീന്ന്ദ്ര സുരിഷ്വാര്‍ജി,ശ്രീ വിദ്യാചന്ദ്ര സുരിഷ്വാജി മഹാരാജ് സാഹബ് എന്നിവരുടെ സമാധി മന്ദിരങ്ങളുമുണ്ട്. എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ആദ്യ പകുതിയിലെ പതിനഞ്ചാം ദിവസം ഉത്സവം സംഘടിപ്പിക്കാറുണ്ട്. ചൈത്രമാസത്തിലും പൌഷ മാസത്തിലെ ഏഴാം ദിവസവും സമാനമായ ആഘോഷമുണ്ട്.

ജൈനതീര്‍ത്ഥമായ  മോഹന്‍‌ഖേദ
WDWD
ഈ വര്‍ഷം ജനുവരി 15നാണ് ഉത്സവം. പരമപൂജനീയനായ ദാദ ഗുരുദേവൊ പ്രഭു ശ്രീമദ് വിജയ് രാജേന്ദ്ര സുരിഷ്വജി മള്‍വയിലെ ഈ ഭൂമിയിലാണ് താമസിച്ചിരുന്നത്. പ്രഭാഷണങ്ങളിലൂടെയും ആത്മപീഡനങ്ങളിലൂടെയും മറ്റും അദ്ദേഹം ഇവിടെ പുണ്യഭൂമിയാക്കി. പ്രഥമ തീര്‍ത്ഥങ്കരനായ റിഷബഡിയോജിയുടെ അവതാരമായ ശത്രുജ്ഞയുടെ പേരില്‍ അദ്ദേഹം ഒരു ജിനാലയം രാജ്ഗറിന് പടിഞ്ഞാറ് ഭാഗത്ത് 1940ല്‍ സ്ഥാപിച്ചു.

രാജ്ഗറിന് സമീപം ഖേദ എന്ന സ്ഥലമുണ്ട്. ബംജാറകളായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്.ഒരിക്കല്‍ പുജനീയ ശ്രീ രാജേന്ദ്ര സുരിശ്വജി ഇതു വഴി കടന്ന് പോകാനിടയായി. പൊടുന്നനെ അദ്ദേഹത്തിന് ഈ പ്രദേശത്തിന്‍റെ മഹിമയെ കുറിച്ച് തന്‍റെ യോഗ ശക്തിയാല്‍ ബോധ്യപ്പെട്ടു. മനസിന് സമാധാനം നല്‍കുന്ന ഒരു പ്രഭാ വലയം അദ്ദേഹം അവിടെ കണ്ടു.

WEBDUNIA|
ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :