ജഗന്നാഥ രഥയാത്ര
|
ഈ ദിവസം വന്‍ ഘോഷയാത്രയാണ് അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്നത്. മൂന്ന് രഥങ്ങളാണ് രഥയാത്രയില്‍ പങ്കെടുക്കുന്നത്. ആദ്യ രഥം ജഗന്നാഥ ഭഗവാന്‍റേതാണ്. രണ്ടാമത്തേത് ഭഗവാന്‍റെ സഹോദരി സുഭദ്രയുടേതും മൂന്നാമത്തേത് ഭഗവാന്‍റെ ജ്യേഷ്ഠനായ ബലരാമന്‍റേതുമാണ്. നഗരത്തില്‍ എല്ലാ ഭാഗത്തു കൂടെയും രഥയാത്ര കടന്ന് പോകുന്നുണ്ട്. നൂറ് കണക്കിന് സന്യാസിമാരും ആയിരക്കണക്കിന് ഭക്തരും ഘോഷയാത്രയില്‍ പങ്കെടുക്കുന്നു. ഈ അവസരത്തില്‍ നഗരം മുഴുവന്‍ ഭക്തിയുടെ അന്തരീക്ഷത്തില്‍ ആറാടിയിരിക്കും.
അകദകള്‍( ആള്‍ക്കാര്‍ വ്യായാമം ചെയ്യുന്ന പരമ്പരാഗത ജിംനേഷ്യങ്ങള്‍) ആണ് ഘോഷയാത്രയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ഈ ജിംനേഷ്യങ്ങളിലെ മല്ലന്‍മാര്‍ ഘോഷയാത്രയ്ക്കിടയില്‍ ഭഗാവാനോടുളള ഭക്തിയാല്‍ വിവിധ അഭ്യാസ മുറകള്‍ കാണിക്കാറുണ്ട്. ഈ അവസരത്തില്‍ നഗരം മുഴുവന്‍ മനോഹരമായി അലങ്കരിച്ചിരിക്കും. രഥയാത്ര കടന്ന് പോകുമ്പോള്‍ ഭക്തര്‍ പുഷ്പ വൃഷ്ടിയാല്‍ ഭഗവാനെ സ്വീകരിക്കുന്നു. ഓരോരുത്തരും ഭഗവാനെ ഒരു നോക്ക് കാണാന്‍ തിക്കിത്തിരക്കുന്നു.
പരമ്പരാഗത രീതിയനുസരിച്ച് ആന ആണ് രഥയാത്ര ദിവസം ആദ്യമായി ഭഗവാനെ സന്ദര്‍ശിക്കുന്നത്. പിന്നീട്
|
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
ചരിത്രം
|
രഥം വലിക്കുന്നവര്‍ക്ക് ഭഗവാന്‍ എല്ലാ അനുഗ്രഹങ്ങളും നല്‍കുമെന്നാണ് ഭക്തരുടെ വിശ്വാസം. ഐശ്വര്യ പൂര്‍ണ്ണമായ ഒരു ജീവിതം ഭഗവാന്‍ പ്രദാനം ചെയ്യുമെന്നാണ് ഭക്തലക്ഷങ്ങള്‍ വിശ്വസിക്കുന്നത്. പരമ്പരാഗതമായി തോണിക്കാരാണ് രഥം വലിച്ചിരുന്നത്. ആദ്യ രഥയാത്രയ്ക്ക് ആവശ്യമായ രഥം നല്‍കിയത് ഇവരാണെന്നാണ് പറയപ്പെടുന്നു. എന്നാല്‍, ഇക്കാലത്ത് ഘോഷയാത്രയില്‍ പങ്കെടുക്കന്നവര്‍ക്കെല്ലാം രഥം വലിക്കാന്‍ അവസരം നല്‍കാറുണ്ട്.
മത സൌഹര്‍ദ്ദത്തിന്‍റെ പ്രതീകം കൂടിയാണ് രഥയാത്ര. ഈ ദിവസം ക്ഷേത്രത്തിലെ പുരോഹിതനെ മുസ്ലിം സമുദായത്തില്‍
|
എത്താനുളള മാര്‍ഗ്ഗം
അഹമ്മദാബാദ് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും റെയില്‍, റോഡ്, വ്യോമമാര്‍ഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു.