കൈലാസ മഹാത്മ്യം
|
സ്വയംഭു ആയ കൈലാസവും മാര്‍ഗ്ഗമധ്യേ ഉള്ള മാനസസരോവറും സൃഷ്ടിയോളം തന്നെ പഴക്കമുള്ളതാണ്. വെള്ളിനിറത്തിലുള്ള കൈലാസ പര്‍വ്വതത്തിന്‍റെ മകുടത്തില്‍ ശബ്ദവും വെളിച്ചവും ലയിച്ച് ഒന്നാകുന്നു. ഓം എന്ന പ്രണവ മന്ത്രം ഇവിടെ മുഴങ്ങുന്നു.
|
കൈലാസത്തിന്‍റെ താഴ്വരകള്‍ കല്പവൃക്ഷങ്ങള്‍ അലങ്കരിക്കുന്നതായി കരുതപ്പെടുന്നു. കൈലാസ പര്‍വതത്തിന്‍റെ ദക്ഷിണ ഭാഗം ഇന്ദ്രനീലമായും കിഴക്ക് ഭാഗം സ്ഫടികമായും പടിഞ്ഞാറ് ഭാഗം മാണിക്യമായും വടക്ക് ഭാഗം സ്വര്‍ണ്ണമായും വിശേഷിപ്പിക്കപ്പെടുന്നു.
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
|
ബുദ്ധ മതക്കാര്‍ക്കും കൈലാസം പുണ്യഭൂമി തന്നെയാണ്. കൈലാസത്തില്‍ തപസ് ചെയ്യുന്ന കോപാകുലനായ
ബുദ്ധനെ അവര്‍ ആരാധിക്കുന്നു.
കൈലാസത്തിലേക്ക് നടത്തുന്ന തീര്‍ത്ഥാടനം നിര്‍വാണം പ്രാപിക്കാന്‍ സഹായിക്കുംവെന്ന് ബുദ്ധ മതക്കാര്‍ വിശ്വസിക്കുന്നു. ജൈന മതത്തിലെ ആദ്യ തീര്‍ത്ഥങ്കരന്‍ ഇവിടെ വച്ചാണ് നിര്‍വാനം പ്രാപിച്ചതെന്ന് കരുതപ്പെടുന്നു. സിഖ് മതസ്ഥാപകനായ ഗുരു നാനക് കൈലാസത്തില്‍ തപസ് ചെയ്തിരുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്.
കൈലാസ പര്‍വതത്തിന്‍റെയും മാനസസരോവറിന്‍റെയും മതപരമായ പ്രാധാന്യം വിവിധതലങ്ങളിലുളളതാണ്. എല്ലാ മതങ്ങളും കൈലാസ പര്‍വതത്തെ ബഹുമാനിക്കുന്നുണ്ട്. ഈ പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള ഐതീഹ്യങ്ങള്‍ എല്ലാ മതങ്ങളും ഒന്നാണെന്ന ധാരണ പരത്തുന്നു.
മന്ഥത മഹാരാജാവാണ് മാനസസരോവര്‍ തടാകം കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. മനസസരോവറിന്‍റെ തീരത്ത് അദ്ദേഹം പ്രായച്ഛിത്ത കര്‍മ്മങ്ങള്‍ നടത്തിയതായും പറയപ്പെടുന്നു. തടാകത്തിന്‍റെ നടുവില്‍ വിശേഷപ്പെട്ട മരുന്നുകള്‍ അടങ്ങിയ ഫലങ്ങള്‍ ഉള്ള വൃക്ഷമുണ്ടെന്നാണ് ബുദ്ധമതക്കാരുടെ വിശ്വാസം. എല്ലാവിധത്തിലുള്ള രോഗങ്ങളും ഈ ഫലങ്ങള്‍ കഴിക്കുന്നതിലൂടെ ഭേദമകുമെന്നും വിശ്വാസമുണ്ട്.
|
|
ഇന്ത്യയില്‍ നിന്ന് റോഡ്മാര്‍ഗ്ഗം കൈലാസത്തിലെത്താം. മനസസരോവറിലേക്ക് കേന്ദ്രസര്‍ക്കാര്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇരുപത്തി എട്ട് മുതല്‍ 30 ദിവസം വരെ സഞ്ചരികേണ്ടി വരും. സീറ്റുകള്‍ പരിമിതമായതിനാല്‍ നേരത്തേ തന്നെ റിസര്‍വ് ചെയേണ്ടതുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് യാത്രയ്ക്ക് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.
നേപ്പാള്‍ തലസ്ഥാനമായ കാത്മണ്ഡുവിലേക്ക് വിമാന മാര്‍ഗ്ഗം ചെല്ലാവുന്നതാണ്. അവിടെ നിന്ന് കൈലാസ പര്‍വ്വതത്തിന്‍റെ താഴ്വരയിലുള്ള മാനസസരോവര്‍ വരെ റോഡ് മാര്‍ഗ്ഗം പോകാവുന്നതാണ്.
|
തിബത്തിന്‍റെ തലസ്ഥാനമായ ലാസയില്‍ നിന്ന് കാത്മണ്ഡുവിലേക്ക് വിമാന മാര്‍ഗ്ഗം പോകാം. തിബത്തിലെ ഷിഗട്സെ, ഗ്യാന്‍ട്സെ, ലാട്സെ, പ്രയങ് എന്നിവ സന്ദര്‍ശിച്ചും മാനസസരോവറിലെത്താം.
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക