ഓംകാരേശ്വര ക്ഷേത്രം

religiousjourney
FILEWD
ഉത്തരേന്ത്യന്‍ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്ര ചരിത്രം കൃത യുഗത്തില്‍ വരെ നീണ്ടു ചെല്ലുന്നു. ഒരിക്കല്‍ വിന്ധ്യ പര്‍വ്വതം സന്ദര്‍ശിച്ച നാരദന്‍ മേരു പര്‍വ്വതത്തിന്‍റെ മാഹത്മ്യം വിവരിച്ചു.

ഇതു കേട്ട വിന്ധ്യന്‍ തനിക്കും പ്രാധാന്യം കൈവരണമെന്ന് ശിവ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. വിന്ധ്യന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ശിവ ഭഗവാന്‍ വളരാനുളള വരം നല്‍കി. എന്നാല്‍ അത് തന്‍റെ ഭക്തരെ തടസപ്പെടുത്തുന്ന രീതിയിലായിരിക്കരുതെന്നും പറഞ്ഞു.

എന്നാല്‍, വിന്ധ്യന്‍ വളര്‍ന്ന് കോണ്ടേയിരുന്നു. സൂര്യന്‍റെയും ചന്ദ്രന്‍റെയും പ്രയാണത്തിനും വിഘാത സൃഷ്ടിക്കാന്‍ തുടങ്ങി. അപ്പോള്‍ അഗസ്ത്യ മുനി ശിവ ഭഗവാന്‍റെ നിര്‍ദ്ദേശ പ്രകാരം വിന്ധ്യന്‍റെ അടുത്ത് ചെല്ലുകയും തനിക്ക് കടന്നു പോകാന്‍ തല കുനിച്ച് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തല കുനിച്ച വിന്ധ്യനോട് താന്‍ മടങ്ങി വരും വരെ അങ്ങനെ നില്‍ക്കണമെന്നും ആവശ്യപെട്ടു. എന്നാല്‍, വിന്ധ്യനെ കടന്ന് പോയ അഗസ്ത്യ മുനി പിന്നീട് മടങ്ങി വന്നില്ല. വിന്ധ്യന്‍റെ വളര്‍ച്ച മുരടിക്കുകയും ചെയ്തു.

ഓംഗറേശ്വറിലെ പ്രധാന പ്രതിഷ്‌ഠകളാണ് ഓംഗറേശ്വറും,മാമലേശ്വറും. എല്ലാ തിങ്കളാഴ്ച്ചയും ഇവരുടെ വിഗ്രഹങ്ങള്‍ പുറത്തേക്ക് എഴുന്നുള്ളിക്കുന്നു. ഓംഗ‌റേശ്വറിന്‍റെ പ്രതിമ നര്‍മ്മദനദിയിലൂടെ മാമലേശ്വര തീരത്തിലേക്ക് എത്തിക്കുന്നു. അതിനു ശേഷം ഓംഗറേശ്വറും, മാമലേശ്വറും പങ്കെടുക്കുന്ന തീര്‍ഥയാത്ര നഗരത്തിലൂടെ കടന്നു പോകുന്നു.

WEBDUNIA|
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :