സിംഹാചലത്തിലെ ലക്‍ഷ്മീനരസിംഹമൂര്‍ത്തി

WDWD
വൈശാഖ മാസത്തിലെ മൂന്നാം ദിവസം സിംഹാചലം ഭക്തരെകൊണ്ട് നിറഞ്ഞിരിക്കും. അക്ഷയ തൃതീയ ദിനമാണെന്നതിനാലാണിത്. ഈ ദിവസം ശ്രീ ലക്‍ഷീ നാരായണ സ്വാമിയുടെ വിഗ്രഹം ചന്ദനം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കും. ഈ ദിവസം മാത്രമെ ഭഗവാന്‍റെ തനിസ്വരൂപം ദര്‍ശിക്കാനാകൂ. ഈ ക്ഷേത്രത്തിന്‍റെ ചരിത്രം പതിനൊന്നാം നൂറ്റാണ്ടില്‍ നിന്ന് തുടങ്ങുന്നു.

സിംഹാചലം എന്നാല്‍ സിംഹത്തിന്‍റെ കുന്ന് എന്നര്‍ത്ഥം. മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹന്മൂര്‍ത്തിയുടെ പേരിലാണ് ഈ കുന്ന് അറിയപ്പെടുന്നത്. തന്‍റെ ഭക്തനായ പ്രഹ്ലാദനെ ആപത്തില്‍ നിന്ന് രക്ഷിക്കാന്‍ നരസിംഹമൂര്‍ത്തിയുടെ രൂപത്തില്‍ മഹാവിഷ്ണു അവതരിച്ചത് ഇവിടെ ആണെന്നാണ് ഐതീഹ്യം.

ആപത്തില്‍ നിന്ന് തന്നെ രക്ഷിച്ച നരസിംഹമൂര്‍ത്തിക്കായി പ്രഹ്ലാദനാണ് ആദ്യമായി ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്നു. തന്‍റെ പിതാവായ അസുരരാജാവ് ഹിരണ്യകശ്യപുവിനെ നരസിംഹ മൂര്‍ത്തി നിഗ്രഹിച്ച ശേഷമായിരുന്നു പ്രഹ്ലാദന്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായത്. എന്നാല്‍, കൃതയുഗത്തിന് ശേഷം ക്ഷേത്രം വേണ്ടവിധം പരിപാലിക്കപ്പെടാതെ നശിക്കാന്‍ തുടങ്ങി. നരസിംഹമൂര്‍ത്തിയുടെ വിഗ്രഹം തന്നെ മണ്ണ് മൂടാന്‍ ആരംഭിച്ചു. നശിക്കപ്പെട്ട ക്ഷേത്രം മറ്റൊരു യുഗത്തില്‍ ചന്ദ്രവംശത്തിലെ പുരൂരവസ് പുനര്‍നിര്‍മ്മിച്ചു എന്ന് കരുതപ്പെടുന്നു.

ഒരിക്കല്‍ ഭാ‍ര്യ ഉര്‍വശിയോടൊപ്പം ആകാശ മാര്‍ഗ്ഗം സഞ്ചരിക്കവെ ഏതോ അതിന്ദ്രീയ ശക്തിയാല്‍ പുരൂരവസിന്‍റെ രഥ
WDWD
സിംഹാചലത്തില്‍ ഇറങ്ങുകയുണ്ടായി. മണ്ണില്‍ മൂടപ്പെട്ട് കിടക്കുന്ന നരസിംഹമൂര്‍ത്തിയുടെ വിഗ്രഹം കണ്ടെത്തിയ പുരൂരവസ് മണ്ണ് നീക്കി പ്രതിമ വൃത്തിയാക്കിയെങ്കിലും ചന്ദനം കൊണ്ട് വിഗ്രഹത്തെ ആവരണം ചെയ്യാനുള്ള അശരീരിയെ തുടര്‍ന്ന് അപ്രകാരം ചെയ്തു.

WEBDUNIA|
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :