സായി ബാബയുടെ ക്ഷേത്രം 200 ചതുരശ്ര അടി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഷിര്‍ദ്ദി ഗ്രാമത്തിന്‍റെ മധ്യത്തിലാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടും നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ട്.
ദിനംപ്രതി 20000 പേരെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ഉത്സവവേളകളില്‍ ഇത് ദിവസം ഒരു ലക്ഷം പേര്‍ എന്ന സ്ഥിതിയിലേക്ക് ഉയരും. 1998-99 കാലയളവില്‍ ക്ഷേത്രം പുനരുദ്ധരിക്കുകയുണ്ടായി. സൌകര്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദര്‍ശനത്തിനായുള്ള സംവിധാനം, പ്രാസദ കൌണ്ടര്‍, സംഭാവന കൌണ്ടര്‍, കാന്‍റീന്‍, റെയില്‍വേ റിസേര്‍വേഷന്‍ കൌണ്ടര്‍, പുസ്തകശാല എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് താമസത്തിനുളള സൌകര്യം സായി ബാബ സംസ്ഥാന്‍ നല്‍കുന്നു.
എത്താനുളള മാര്‍ഗ്ഗം
റോഡ്: മുംബൈ യില്‍ നിന്ന് നേരിട്ട് ഷിര്‍ദ്ദിയിലേക്ക് ബസ് സര്‍വീസുണ്ട്, 161 കിലോമീറ്ററാണ് ദൂരം, പുനെയില്‍ നിന്ന് ഷിര്‍ദ്ദിയിലേക്ക് 100 കിലോമീറ്റര്‍ ദൂരമുണ്ട്. ഹൈദ്രാബാദില്‍ നിന്ന് 360 കിലോമീറ്റര്‍ ദൂരമുണ്ട്. മന്മാദില്‍ നിന്ന് 29 കി മി, ഔറംഗബാദില്‍ നിന്ന് 66 കി മി,ല്‍ ഭോപ്പാലില്‍ നിന്ന് 277 കി മി, ബറോഡയില്‍ നിന്ന് 202 കി മി എന്നിങ്ങനെ ഷിര്‍ദ്ദിയിലേക്ക് ആണ് ദൂരം.
WD
തീവണ്ടി: മന്മദ് ആണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍, മധ്യ റെയില്‍വേയിലെ മന്മദ്- ദൌണ്‍ദ് വിഭാഗത്തിലാണ് ഇ റെയിവേ സ്റ്റേഷന്‍. മുംബൈ, പൂനെ ഡല്‍ഹി, വസ്കോ എന്നിവിടങ്ങളില്‍ നിന്നും തീവണ്ടി ഉണ്ട്.
വിമാനം: അടുത്ത വിമാനത്താവളങ്ങള്‍ മുംബൈയും പൂനെയും