കുങ്കുമാഭിഷേക സമയത്ത് പ്രതിമയുടെ നിറം കുങ്കുമ നിറത്തിലാവുന്നത് കാണാനും ഭക്തജനത്തിരക്ക് ഉണ്ടാവും. ഈ അവസരങ്ങള്‍ ഇവിടത്തെ ഗിരിവര്‍ഗ്ഗക്കാരുടെയും ഉത്സവമാണ്. അവരും മലനിരകളില്‍ നിന്ന് ഈ ഭക്തിയുടെ കാഴ്ചകള്‍ വീക്ഷിക്കുന്നത് കാണാം.
യാത്ര ബാവന്‍ഗജയിലേക്ക് വളഞ്ഞു പുളഞ്ഞ മലമ്പാതകളിലൂടെയുള്ള യാത്ര ഒരു പുതിയ അനുഭവം പകര്‍ന്നു തരും. വസന്ത കാലത്താണ് യാത്രയെങ്കില്‍ റോഡിന് ഇരുവശവുമുള്ള മല നിരകളില്‍ നിന്ന് അപൂര്‍വ്വയിനം പൂക്കള്‍ സൌന്ദര്യത്തിന്‍റെ നിറങ്ങള്‍ വാരിയെറിഞ്ഞ് നിങ്ങളെ മോഹിപ്പിക്കുന്നുണ്ടാവും. പ്രകൃതി ഭംഗി നിറഞ്ഞ ഈ ഇടത്തിലൂടെയുള്ള യാത്ര നിങ്ങളെ വീണ്ടും വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.
ഇന്‍ഡോറില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ഇവിടെയെത്താന്‍ 155 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ഖണ്ഡ്വയില്‍ നിന്നാണെങ്കില്‍ 180 കിലോമീറ്റര്‍.
WD
WD
ഇന്‍ഡോറും ഖണ്ഡ്വയും തന്നെയാണ് ഏറ്റവും അടുത്ത റയില്‍വെ സ്റ്റേഷനുകള്‍. ഇന്‍ഡോറിലെ ദേവി അഹല്യ വിമാനത്താവളമാണ് ഏറ്റവും അടുത്ത്.
ബാവന്‍ഗജ താഴ്‌വരയില്‍ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനായി ആറ് ധര്‍മ്മസ്ഥലകള്‍ ഉണ്ട്. പോരാത്തതിന് ഇവിടുന്ന് എട്ട് കിലോമീറ്റര്‍ അകലെ ഏത് ബഡ്ജറ്റിലും താമസിക്കാവുന്ന തരത്തിലുള്ള താമസ സ്ഥലങ്ങളും ലഭ്യമാണ്.