മണ്ണുകൊണ്ട് നിര്‍മ്മിച്ച ശിവലിംഗങ്ങളെ പാണ്ഡവ മാതാവായ കുന്തി ആരാധിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് പാണ്ഡവര്‍ കാരണം ആരാഞ്ഞപ്പോള്‍ എല്ലാ ക്ഷേത്രങ്ങളും കൌരവര്‍ നിര്‍മ്മിച്ചതാണ് എന്നും അതിനാല്‍ തനിക്ക് അവിടെ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇതുകേട്ട് വിഷണ്ണരായ പാണ്ഡവര്‍, അഞ്ചുക്ഷേത്രങ്ങളുടെയും കവാടം തിരിച്ചുവച്ചുവത്രേ.