നരസിംഹവാഡിയിലെ ദത്ത ക്ഷേത്രം

കിരണ്‍ ജോഷി

WEBDUNIA|
WDWD
തീര്‍ത്ഥാടനം പരമ്പരയില്‍ ഈ ലക്കത്തില്‍ ഞങ്ങള്‍ നിങ്ങളെ കൃഷ്ണാ നദിക്കരയിലുള്ള ദത്താത്രേയ ഭഗവാന്‍റെ ക്ഷേത്രത്തിലേക്കാണ് കൊണ്ടു പോവുന്നത്. മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ജില്ലയിലെ നര്‍ശോഭവാഡി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഫോട്ടോഗാലറി

ഭഗവാന്‍ ദത്താത്രേയന്‍ 12 വര്‍ഷക്കാലം കഠിന തപസ്സ് അനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് കരുതുന്നത്. ഇവിടം തപോഭൂമി എന്ന പേരിലും അറിയപ്പെടുന്നു. ദത്താ ഭഗവാന്‍റെ കാല്‍പ്പാടുകളെയാണ് ഇവിടെ ആരാധിക്കുന്നത്.

ദീര്‍ഘനാളത്തെ തപസ്സിനു ശേഷം ദത്താ ഭഗവാന്‍ ഔദംബര്‍, ഗംഗാപൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കര്‍ദാലിവനില്‍ എത്തി ഭൌതിക ശരീരം ഉപേക്ഷിച്ച് നരസിംഹ സരസ്വതി എന്ന അവതാരം പൂര്‍ണമാക്കി എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ദിനംതോറും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തി ദത്താ ഭഗവാനെ വണങ്ങുന്നത്.

ഇവിടെയാണ് കൃഷ്ണാ നദിയും പാഞ്ച്‌ഗംഗയും സംഗമിക്കുന്നത്. കൃഷ്ണയുടെ ഓളങ്ങളും ക്ഷേത്രമണികളുടെ നാദവും മത്രോച്ചാരണ ശബ്ദവും എല്ലാം സംഗമിക്കുന്ന ഇവിടം ആരുടെ മനസ്സിലും ഭക്തിയുടെ ഉറവയുണര്‍ത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :