ജൈനതീര്‍ത്ഥമായ മോഹന്‍‌ഖേദ

ജൈനതീര്‍ത്ഥമായ  മോഹന്‍‌ഖേദ
WDWD
പഴയ കഷേത്രം സംവത്സരം 2024ല്‍ പുനരുദ്ധരിച്ചു. പുനരുദ്ധരിച്ച ക്ഷേത്രത്തില്‍ ആദിനാഥ് ശങ്കേശ്വര്‍ പ്രശ്വനാഥിന്‍റെയും ചിന്താമണീ പ്രശ്വനാഥിന്‍റെയും വിഗ്രഹങ്ങള്‍ ഉണ്ട്. ജിനാലയ സമാധി മന്ദിരത്തിന്‍റെ മുന്‍‌വശത്ത് പൂജനീയ സുരിശ്വജിയുടെ കഷേത്രമുണ്ട്. അദ്ദേഹത്തിന്‍റെ വളരെ മനോഹരമായ പ്രതിമ അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്ഷേത്രത്തിലെ തേന്‍ കൊണ്ടുള്ള അഭിഷേകം ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്.

പുജനീയ സുരിശ്വജിയുടെ ആശീര്‍വാദത്താല്‍ ഭക്തരുടെ അഗ്രഹങ്ങള്‍ സാ‍ധിക്കുന്നു. പതിനാറ് കെടാവിളക്കുകള്‍ ഇവിടെയെരിയുന്നു. ഈ ക്ഷേത്രത്തിന് മുന്നില്‍ ശ്രീമദ് വ്ജയ ധഞ്ചന്ദ്ര ശ്രിജിയുടെ സ്മാണാര്‍ത്ഥം മറ്റൊരു ക്ഷേത്രമുണ്ട്. ഇവിടെ ശ്രീമദ് ഭുപേന്ദ്ര സുരിശ്വജിയുടെയും മോഹന്‍ വിജയ്ജിയുടെയും വിഗ്രഹങ്ങളുണ്ട്. രത്നങ്ങള്‍ പതിച്ച ക്ഷേത്രവുമുണ്ട്. രത്നങ്ങള്‍ പതിച്ച 36 വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്.

വ്യാഖാന്‍ വാചസ്പതി ശ്രീമദ് വിജയ് യതീന്ദ്ര സുരിശ്വജിയുടെ ശിഷ്യന്മാരുടെ ഓര്‍മ്മയ്ക്കായി ശ്രി ക്ഷേത്രത്തിന്‍റെ മുന്നില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്.ധര്‍മശാലയില്‍ പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രത്തിന് പിന്നിലെ പ്രേരക ശക്തിയായിരുന്ന കവിവര്‍ ശ്രീമദ് വിജയ വിദ്യാചന്ദ്ര സുരിശ്വജിയുടെ സ്മരണയ്ക്കായി

ജൈനതീര്‍ത്ഥമായ  മോഹന്‍‌ഖേദ
WDWD
നിര്‍മ്മിച്ച ക്ഷേത്രം സ്ഥിതി ചെയ്യുന്നു. രണ്ട് ഗുരുക്കന്മാരും ഇവിടെ വച്ചാണ് മുക്തി പ്രാപിച്ചത്.പഞ്ച തീര്‍ത്ഥങ്ങളില്‍ പ്രമുഖമാണ് മോഹന്‍ ഖേദ. അഞ്ചാമത്തെ തീര്‍ത്ഥമാണ് ഇത്. മന്‍ഡവ് ഗര്‍, ഭോപവര്‍, തലന്‍‌പുര്‍, ലക്‍ഷമണി എന്നിവയാണ് മറ്റ് പ്രമുഖ തീര്‍ത്ഥങ്ങള്‍.

തിര്‍ത്ഥാടകര്‍ക്കായി മൂന്ന് വലിയ വിശ്രമകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സൌജന്യമായി ഭക്ഷണവും ശ്രീ ആദിനാഥ് ജൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ലഭിക്കും. ജൈന സംസ്കാരവും മതവും പ്രചരിപ്പിക്കുന്നതിന് ആദിനാഥ് ജൈന്‍ ഗുരുകുല്‍ പ്രവര്‍ത്തിക്കുന്നു. ഒന്നു മുതല്‍ എട്ട് വരെ
ക്ലാസുകളുള്ള ഒരു സ്കൂളും നടത്തുന്നുണ്ട്. ഇപ്പോള്‍ ആചാര്യ ഡിയോ ശ്രീമസ് വിജയശ്രീ ഹെമെന്ദ്രസുരി, സന്യംസ്തിവീര്‍ മുനിരാജ്, ശ്രീ ജൈപ്രഭാ മുനിരാജ്ശ്രി റിഷബചന്ദ്ര വിജയജി, മുനിരാജ് ശ്രീ ഹിതേഷ് ചന്ദ്ര വിജയജി, മുനിരാജ് പിയൂഷ് ചന്ദ്ര വിജയജി എന്നിവരുടെ മേല്‍നോട്ടത്തിലാണ് മോഹന്‍‌ഖേദ തീര്‍ത്ഥം.

എത്താനുള്ള മാര്‍ഗ്ഗം

ജൈനതീര്‍ത്ഥമായ  മോഹന്‍‌ഖേദ
WDWD
രാജ്ഗറില്‍ നിന്ന് ആറ് കിലോമിറ്റര്‍ അകലെയാണ് മോഹന്‍‌ഖേദ. ഏറ്റവും അടുത്ത റെയി‌വേ സ്റ്റേഷന്‍ മെഹ്‌നഗര്‍ 64 കിലോമീറ്റര്‍ അകലത്തിലാണ്. ഇന്‍ഡോറിലേക്ക് 112 കിലോമീറ്റര്‍ ദൂരമുണ്ട്. ഏറ്റവും അടുത്ത പട്ടണമായ ധര്‍ 47 കിലോമീറ്റര്‍ അകലെയാണ്. ബസ് സര്‍വീസുകള്‍ മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ മോഹന്‍‌ഖേദയിലെത്താം.

WEBDUNIA|
ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :