ശാര്‍ക്കര കാളിയൂട്ട് ഇന്ന്

kaliyoott sat Sarakkara temple
WDWD
ആറാം ദിവസം കണിയാരുകുറുപ്പ് ആണ് കാളിനാടകം നടത്തുക. അതില്‍ നയനര്‍, കാന്തര്‍ എന്നിങ്ങനെ രണ്ട് പേര്‍ കഥപറയും.

ഏഴാം ദിവസം ഒരാള്‍ കുറത്തിവേഷം കെട്ട് തുള്ളല്‍ പുരയുടെ മറ പിടിച്ച് പാട്ടിനും താളത്തിനുമൊപ്പം കളിക്കുന്നു. അന്ന് വില്വമംഗലം സ്വാമിയാര്‍ കണ്ട ദേവിയുടെ രൂപമാണ് ഇവിടത്തെ സങ്കല്‍പ്പം. പുലയക്കുട്ടിമാരോടൊപ്പം ദേവി മണല്‍ വാരിക്കളിക്കുമ്പോള്‍ സ്വാമിയാരോടൊപ്പം എഴുന്നേറ്റ് പോയി.

ഇതുകണ്ട് ദേവിയെ ഈശാങ്കോ നീയിങ്ങുവായോ എന്ന് വിളിച്ച് തുള്ളല്‍ പുരയിലേക്ക് പുലയര്‍ കയറിപ്പോകുന്നു. ഇവരുടെ കളിയും പാട്ടും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും.

എട്ടാം ദിവസം കാളീനാടകം ക്ഷേത്രത്തിനകത്തു നിന്ന് ജനമധ്യത്തിലേക്കിറങ്ങും. അന്നത്തെ മുടിയുഴിച്ചിലില്‍ ദേവിയോട് തോറ്റ് ദാരികന്‍ പലയിടത്തും പോയി ഒളിക്കുന്നു. രാത്രി വളരെ വൈകി ദേവി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു, ദാരികനെ കണ്ടുകിട്ടിയുമില്ല.

ഒമ്പതാം ദിവസം നിലത്തില്‍ പോരാണ് - ദാരികനുമായി നേരിട്ടുള്ള യുദ്ധം. ഇതിനായി ഒരാള്‍ ഭദ്രകാളിയായും മറ്റേയാള്‍ ദാരികനായും വേഷംകെട്ടുന്നു. ദാരികന്‍റേയും ഭദ്രകാളിയുടേയും വേഷം തെയ്യം, കഥകളി തുടങ്ങിയവയുടെ വേഷങ്ങളോട് സമാനതയുള്ളതാണ്.

കാളീ നാടകത്തിലെ ഓരോ ദിവസവും കഥ തുടങ്ങുമ്പോള്‍ പൊന്നറ കുടുംബത്തിന്‍റെ കഥയോടൊപ്പം ചില തെറിപ്പാട്ടുകളും തെറിക്കഥകളും പറയാറുണ്ട്. ദേവീകോപം കുറയ്ക്കാനാണ് ഇങ്ങനെ ആഭാസ വചനങ്ങള്‍ പറയുന്നത് എന്നാണ് വിശ്വാസം.

WEBDUNIA|
തിരുവിതാം‌കൂര്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൊല്ലവര്‍ഷം 923 ല്‍ തുടങ്ങിയതാണ് ശാര്‍ക്കരയിലെ കാളിയൂട്ട് എന്നാണ് വിശ്വാസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :