ആശ്വാസത്തിന്‍റെയും അനുഗൃഹത്തിന്‍റെയും നിസ്തുല സാന്നിദ്ധ്യം
WD
WD
ഉറൂസ് മഹാമഹം
ബീമാ പള്ളിയിലെ "ഉറൂസ്' അഥവാ "ചന്ദനക്കുടം' പ്രകാശത്തിന്‍റെ വന്‍ ഉത്സവം തന്നെയാണ്. വലിയ കുടങ്ങളുടെ വാ മൂടിക്കെട്ടി ചന്ദനത്തിരിക്കൊളുത്തി അതിന്മേല്‍ കുത്തി ആളുകള്‍ പ്രാര്‍ത്ഥനയോടെ പള്ളികളിലെത്തുന്നു. ഘോഷയാത്രയും വെടിക്കെട്ടും ഒഴിച്ചുകൂടാനാകാത്ത ചടങ്ങുകളാണ്.
ദുഃആ പ്രാര്‍ത്ഥന, അപൂര്‍വ ദുഃആ, മതപ്രസംഗങ്ങള്‍, പട്ടണപ്രദക്ഷിണം, ഖുര്‍ ആന്‍ പ്രാര്‍ത്ഥന, അന്നദാനവിതരണം എന്നിവയോടെയാണ് ചന്ദനക്കുട മഹോത്സവം ആഘോഷിക്കുന്നത്. ഈ ആഘോഷങ്ങളില്‍ എല്ലാ മതസ്ഥരും പങ്കെടുക്കുന്നു.
ഗോപാലകൃഷ്ണന്‍റെ ബീമാപള്ളി
ഗോപാലകൃഷ്ണന് ശില്പ കലയില്‍ വ്യവസ്ഥാപിതമായ അദ്ധ്യായനം ലഭിച്ചിട്ടില്ല. എന്നാല്‍ കേരളത്തിലുടനീളം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച മുസ്ളീംപള്ളികള്‍ക്ക് കണക്കില്ല.
തെക്കന്‍ കേരളത്തിലെ മെക്ക എന്നറിയപ്പെടുന്ന ബീമാപള്ളിയാണ് 68 കാരനായ ഗോപാലകൃഷ്ണന്‍ ചെയ്ത ആദ്യത്തെ സ്വതന്ത്രനിര്‍മ്മാണം. മതസൗഹാര്‍ദ്ദത്തിന്‍റെയും പരസ്പരബഹുമാനത്തിന്‍റെയും ഉത്തമ മാതൃക കൂടിയാണ് ബീമാപള്ളി.