ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെ പൂജിക്കുന്നു; നവരാത്രി വിശേഷങ്ങള്‍

പ്രപഞ്ചത്തില്‍ സൂക്ഷ്മമായി അന്തര്‍ലീനമായ ഈശ്വരീയമായ ശക്തിവിശേഷങ്ങളെ ബാഹ്യപ്രതലങ്ങള്‍ വരെ ആവാഹിച്ച് ആവിഷ്‌കരിക്കുന്ന ശ്രദ്ധേയമായ ഒരാഘോഷമാണ് .

Navaratri 2025 Poojavaippu Malayalam,Saraswati Puja during Navaratri Kerala,Navaratri Poojavaippu rituals,Vijayadashami Puja,നവരാത്രി 2025,നവരാത്രി പൂജവെയ്പ്,വിജയദശമി പൂജ
സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 1 ഒക്‌ടോബര്‍ 2025 (15:57 IST)
ഒമ്പത് ദിവസത്തെ ദേവീ പൂജയാണ് നവരാത്രികാലത്ത് നടക്കുക.നവരാത്രി എന്നത് തന്ത്രവിദ്യാവിധിപ്രകാരം, പ്രപഞ്ചത്തില്‍ സൂക്ഷ്മമായി അന്തര്‍ലീനമായ ഈശ്വരീയമായ ശക്തിവിശേഷങ്ങളെ ബാഹ്യപ്രതലങ്ങള്‍ വരെ ആവാഹിച്ച് ആവിഷ്‌കരിക്കുന്ന ശ്രദ്ധേയമായ ഒരാഘോഷമാണ് .

അധര്‍മ്മത്തിനു മേല്‍ ധര്‍മ്മം നേടിയ വിജയമാണ് നാം ആഘോഷിക്കുന്നതെന്ന് സാമാന്യജനങ്ങള്‍ പറയുന്നു. നവരാത്രിയിലെ ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെയാണ് പൂജിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയേയും പിന്നത്തെ മൂന്നു ദിവസം ലക്ഷ്മിയെയും അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്ന പതിവും ഉണ്ട്.

ബംഗാളില്‍ ദുര്‍ഗ്ഗാഷ്ടമിക്കാണ് കൂടുതല്‍ പ്രാധാന്യം. മറ്റു ചിലയിടത്ത് ദുര്‍ഗ്ഗാഷ് ടമി വരെ ദുര്‍ഗ്ഗയേയും നവമിക്ക് മഹാലക്ഷ്മിയെയും വിജയദശമിക്ക് സരസ്വതിയെയും പൂജിക്കുന്ന പതിവാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :