Bakrid Wishes in Malayalam: ബക്രീദ് ആശംസകൾ മലയാളത്തിൽ

Bakrid
അഭിറാം മനോഹർ| Last Modified വെള്ളി, 6 ജൂണ്‍ 2025 (20:12 IST)
ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷത്തിലേക്ക്. കേരളത്തില്‍ ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. അന്നേ ദിവസം പൊതു അവധിയാണ്.മുസ്ലിംകളുടെ വിശുദ്ധമായ ഹജ്ജ് തീര്‍ത്ഥാടനത്തോടൊപ്പം നടക്കുന്ന ഈദ് അല്‍ അദ്ഹാ, ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും പ്രധാന്യമുള്ള സന്ദേശമാണ് നല്‍കുന്നത്.

കേരളത്തിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്നലെ മുതല്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ തിരക്കുകളിലാണ്.പുതിയ വസ്ത്രങ്ങള്‍, പ്രാര്‍ത്ഥന, കൂട്ടുകുടുംബ സംഗമങ്ങള്‍, വിഭവസമൃദ്ധമായ സദ്യകള്‍ എന്നിവയിലൂടെ മുസ്ലീം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. അന്യമതസ്തരെ കൂടി ബാക്കമാക്കിയിട്ടുള്ള കേരളത്തിലെ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ മതസാഹോദര്യത്തിന്റെ കൂടി ആഘോഷമാണ്. ബലി പെരുന്നാള്‍ ദിനത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശംസകള്‍ അറിയിക്കാം.


'ഈദ് ഹൃദയങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുന്ന പുണ്യദിനം. എല്ലാവര്‍ക്കും സ്‌നേഹവും ഐക്യവും നിറയുന്ന ഈദായിരിക്കട്ടെ.'

'നന്മയുടെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പവിത്ര ദിനമാണ് ഈദ്. എല്ലാ കുടുംബങ്ങളുടെയും ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും നിറയട്ടെ.'

'ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ആഘോഷമായ ഈദ്, ആത്മാവിനും ജീവിതത്തിനും പുതുമ നല്‍കട്ടെ.'

'സ്‌നേഹത്തിന്റെ നിറങ്ങളും സത്യത്തിന്റെ പ്രകാശവും നിറയുന്ന ഒരു ഈദായിരിക്കട്ടെ, എല്ലാ മനസ്സുകളിലും സന്തോഷം വിരിയട്ടെ.'

'ഈദ് അല്‍ അദ്ഹാ - പ്രാര്‍ത്ഥനകളുടെ പൂക്കള്‍ പൂക്കുന്ന ദിവസം. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഈദ് ആശംസകള്‍.'

'ഹൃദയത്തില്‍ സ്‌നേഹവും മനസ്സില്‍ കരുണയും നിറച്ച് ആഘോഷിക്കാം ഈദിന്റെ മഹത്വം. നന്മകളും അനുഗ്രഹങ്ങളും നിറയട്ടെ.'

'നന്മയുടെ വഴികളിലൂടെ നയിക്കുന്ന ഈദിന്റെ സന്ദേശം ജീവിതത്തിലുടനീളം പ്രഭയിലിപ്പിക്കട്ടെ. സമാധാനവും ഐക്യവും നിറഞ്ഞ ഒരു ഈദ് ആശംസിക്കുന്നു.'







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :