വൈക്കത്തപ്പന്റെ പുത്രനാ ണെന്നു സങ്കല്പിക്കുന്ന ഉദയാനപുരത്ത് സുബ്രഹ്മണ്യന് അഷ്ടമി ദിവസം .അച്ഛ നെ കാണാന്‍ എഴുന്നള്ളും. വൈക്കത്തിനടുത്തുള്ള ഉദയനാപുരം ക്ഷേത്രത്തില്‍ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വമായ വരവ് നടക്കും.
താരകാസുരനെ കൊന്ന് വിജയശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും സ്വീകരിക്കുന്നു എന്ന സങ്കല്പത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്.
വലിയ കവല മുതല്‍ നിലവിളക്കുകള്‍ കത്തിച്ചു വച്ചും പൂക്കള്‍ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജ-നങ്ങള്‍ എതിരേല്ക്കുന്നത്. തുടര്‍ന്ന് വലിയ കാണിക. വെടിക്കെട്ടിനുശേഷം ഉദയനാപുരത്തപ്പന് മടക്കയാത്ര നടത്തും.
പിതൃ-പുത്ര ബന്ധത്തിന്റെ ഉത്തമസാക്ഷാത്കാരം ഈ ക്ഷേത്രത്തിലെ ഓരോ ചടങ്ങുകളിലും ദര്‍ശിക്കാന്‍ കഴിയും. കുംഭമാസത്തിലെ മാശി അഷ്ടമിക്കും അച്ഛനും മകനും ഒന്നിച്ചു കാണും. അന്ന് ദേശവഴികളില്‍ പാട്ടംപിരിക്കലിനുള്ള യാത്രയാണ്.
ഇരുവരും തമ്മിലുള്ള കണ്ടുമുട്ടലിനു ശേഷമുള്ള യാത്രപറച്ചില്‍ വികാരപൂര്‍ണമായ ഒരു ആചാരമാണ്. പിന്നെ അഷ്ടമി വിളക്ക് ആരംഭിക്കുകയായി.
വിളക്ക് കഴിഞ്ഞാല്‍ മകന് പിരിഞ്ഞു പോകും. ദുഃഖസാന്ദ്രമായ ചടങ്ങാണിത്. അഞ്ചിടത്തുവച്ച് സുബ്രഹ്മണ്യന്റെ കോലം വഹിക്കുന്ന ആന തിരിഞ്ഞുനില്ക്കും. യാത്രചോദിക്കും. വിഷാദം വിളിച്ചോതുന്ന നാദസ്വരത്തിന്റെ അകമ്പടിയോടെ യാത്രപറച്ചില്‍ അവസാനിക്കും .