ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം

Lakshadeepam
PROPRO
രാജ്യത്തിന്‍റെ ഐശ്വര്യത്തിനായി തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ 56 ദിവസം തുടര്‍ച്ചയായി നടത്തിപ്പോന്ന മന്ത്രോച്ചാരണ സത്രമാണ് മുറജപം. മറയും മുറയും എന്നാല്‍ വേദവും ശാസ്ത്രവും എന്നാണര്‍ത്ഥം. എന്നാല്‍ ഇവിടെ മുറജപം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുറതോറും ഉള്ള ജപം എന്നാണ്.

മുറ എന്നാല്‍ എട്ട് ദിവസം എന്നൊരു അര്‍ത്ഥമുണ്ട്. അങ്ങനെ ഏഴു മുറയാണ് ജപം നടക്കുന്നത്, അങ്ങനെ 56 ദിവസം. തിരുവിതാംകൂറില്‍ കൊല്ലവര്‍ഷം 925 ലാണ് മുറജപം ആരംഭിച്ചത്. ആറു കൊല്ലത്തില്‍ ഒരിക്കലാണ് ഇത് നടക്കുക.

ഉത്സവ പ്രതീതിയോടെയാണ് മുമ്പ് കാലത്ത് മുറജപം നടന്നിരുന്നത്. മുറജപത്തിന്‍റെ അവസാന ദിവസം ലക്ഷദീപവും ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കാനും കാണാനുമായി അനേക ലക്ഷം പേര്‍ തിരുവനന്തപുരത്ത് എത്തുക പതിവായിരുന്നു.

മുറജപം ഒരു തരത്തില്‍ വേദപാരായണം തന്നെയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഋ‌ഗ്വേദവും യജുര്‍‌വേദവും സാമവേദവും ജപിക്കുകയും കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അത് നാട്ടിനും ഭക്തജനങ്ങള്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നു.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :