മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും പക്ഷികളോടും വൃക്ഷലതാദികളോടും സമഭാവന പുലര്‍ത്തിയ ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു ശ്രീരാമന്‍. മനുഷ്യരുടെ കാര്യത്തില്‍ ദോഷ ചിന്തയോ ജാതി വ്യത്യാസമോ ശ്രീരാമന്‍ കാണിച്ചില്ല.
വെട്ടേറ്റു വീണ ജടായുവിന്‍റെ ദു:ഖം ശ്രീരാമന് സ്വന്തം ദു:ഖമായി. രാമന്‍റെ മടിയില്‍ കിടന്നാണ് ജടായു മരിക്കുന്നത്
ഗംഗാ തടത്തിലെ കാനന രാജ-ാവായ ഗുഹനെ ശ്രീരാമന്‍ ആശ്ളേഷിച്ചു. കീഴ്ജാതിക്കാരിയായ ശബരിക്ക് മോക്ഷം നല്‍കി. അവരോടൊപ്പം രാമനും നിലത്തിരുന്നു. മനുഷ്യരെല്ലാം ഒന്ന് എന്ന ഏകതാ മാനവ ദര്‍ശനമാണ് ശ്രീരാമന്‍ നല്‍കുന്നത്.
രാമന്‍റെ സൈന്യം വാനരരുടേതാണ്. രാമനും വാനര രാജാവായ സുഗ്രീവനും സഖ്യമുണ്ടാക്കുന്നു. ഇവിടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഖ്യമാണ് നടക്കുന്നത്.
സഹോദര പത്നിയെ പീഢിപ്പിച്ചതുകൊണ്ടാണ് വധിക്കേണ്ടിവന്നതെന്ന് ബാലിയെ ധരിപ്പിക്കുമ്പോള്‍ ഇന്നത്തെ ലോകത്തിന് കൂടി ബാധകമായ സ്ത്രീ പീഢനം കൊടിയ പാപമാണെന്ന സന്ദേശം ശ്രീരാമന്‍ നല്‍കി.