ഹിമാലയ കവാടമായ ഹരിദ്വാര്‍

എ കെ ജെ അയ്യര്‍

WD
ഹൈന്ദവരുടെ ഏറ്റവും പ്രധാനമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഉത്തര്‍ഖണ്ഡ് സംസ്ഥാനത്ത്‌
ഹിമാലയത്തിന്‍റെ താഴ്‌വാരത്തോട് ചേര്‍ന്നു കിടക്കുന്ന ഹരിദ്വാര്‍. മുമ്പ് ഇതിന്‍റെ പേര് മായാപുരി എന്നായിരുന്നു

സംസ്ഥാനത്തെ നാല് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ( ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി) പ്രവേശന കവാടം എന്നതിലുപരി ഹിമാലയ തീര്‍ത്ഥാടനത്തിനുള്ള കവാടം കൂടിയാണ് ഹരിദ്വാര്‍.ഗംഗ, യമുന എന്നീ പുണ്യ നദികളുടെ പ്രഭവ കേന്ദ്രത്തിലേക്കുള്ള യാത്രയും ഹരിദ്വാറില്‍ നിന്നാണ് തുടങ്ങേണ്ടത്

ഇത് ശൈവ വൈഷ്ണവ വിശ്വാസികള്‍ക്ക് ഒരുപോലെ പുണ്യമായ സ്ഥലമാണ്. അതുകൊണ്ട് ഈ പ്രദേശത്തെ ‘ഹരിദ്വാര്‍’ എന്നും ‘ഹരദ്വാര്‍’ എന്നും വിളിക്കുന്നു (ഹരി എന്നാല്‍ വിഷ്ണു, ഹരന്‍ എന്നാല്‍ ശിവന്‍).ഹരിയായ വിഷ്ണുവും ഹരനായ ശിവനും അധിവസിക്കുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടം എന്ന അര്‍ത്ഥത്തിലാണ് ഹരിദ്വാര്‍ എന്ന പേരുണ്ടായത്. ഇതിഹാസ പുരാണങ്ങളുമായി ഈ സ്ഥലത്തിന് വളരെയേറെ ബന്ധം കാണാം.

3,139 മീറ്റര്‍ ഉയരത്തില്‍ ഗംഗോത്രിയിലെ ഗോമുഖില്‍ നിന്ന് ഉല്‍ഭവിച്ച് ഏതാണ്ട് 253 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗംഗാനദി ഹരിദ്വാറില്‍ എത്തി സമതലത്തിലേക്ക് പ്രവേശിക്കുന്നത്. പാലാഴിമഥന സമയത്ത് അസുരന്‍‌മാര്‍ കട്ടുകൊണ്ടു പോയ അമൃതുമായി ഗരുഡന്‍ പറന്നുവരുന്നതിനിടയിലാണ് ഹരിദ്വാറിലെ ബ്രഹ്മകുണ്ഡില്‍ അമൃത് വീണത്. ഉജ്ജൈന്‍, നാസിക്, അലഹബാദ് എന്നിവിടങ്ങളാണ് അമൃതശകലങ്ങള്‍ വീണ മറ്റു പ്രദേശങ്ങള്‍.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :