വിശ്വാസികള്‍ കാതോര്‍ക്കുന്ന മരാമണ്‍

maramon convention
PROPRO
ലോകത്തിന്‍റെ ഏതുഭാഗത്തുമുള്ളാ മാര്‍ത്തോമ്മാക്കാരന്‍ ഈ ആഴ്ച മാരാമണ്ണിന് കാതോര്‍ക്കുന്നു. ദൂരെയുള്ളവര്‍ പ്രാര്‍ഥിക്കുന്നു; പറ്റുമെങ്കില്‍ മാരാമണ്ണിലേക്ക് വരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കല്ലിശേരില്‍ കടവില്‍ മാളികയില്‍ പന്ത്രണ്ടു ദൈവദാസന്മാര്‍ ഒരേ മനസ്സോടെ പ്രാര്‍ഥിച്ചു രൂപം കൊടുത്ത സുവിശേഷ ദര്‍ശനമാണ് ഇത്‍.

ഭാരതത്തിന്‍റെ വിവിധ സ്ഥലങ്ങളിലെ സുവിശേഷകരുടെയും അനുബന്ധ പ്രവര്‍ത്തകരുടെയും ഒത്തു ചേരല്‍ മണല്‍പ്പുറത്തു നടക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാര്‍, പട്ടക്കാര്‍, സുവിശേഷ പ്രവര്‍ത്തകര്‍, വിവിധ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍-ഇവര്‍ ഒന്നിക്കുന്ന മഹത്സംഗമം.

ലോകത്തിന്‍റെ ഏത് കോണിലുമുള്ള വിശ്വാസികളെ മാടി വിളിക്കുന്ന സ്നേഹ തീരമാണ് മാരാമണ്‍ മണല്‍പ്പരപ്പ് ; ഓര്‍മകളെ സമൃദ്ധമാക്കുന്ന കാല പ്രവാഹം. കൈപിടിച്ച് ഈ തീരത്തേക്കു പടിയിറങ്ങുന്ന ഓരോ കുഞ്ഞും വിശുദ്ധിയുടെ കുളിര്‍മ്മയിലേക്കാണ് കാല്‍ വയ്ക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും വിശ്വാസികള്‍ താല്‍പര്യത്തോടെ പ്രഭാഷണം കേള്‍ക്കാന്‍ എത്തുന്നു ;വിസ്വാസികളെ സംബന്ധിച്ചേടത്തോളം ആത്മ സുദ്ധീകരണത്തിനുള്‍ല ഒരാഴ്ചയാണിത്

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :