ലൈലതുല്‍ഖദ്‌ര്‍ ഏറെ ആത്മീയ പ്രാധാന്യമുള്ള രാവാണ്. ഖുര്‍ആന്‍ ഈ രാവിനെ വിശേഷിപ്പിച്ചത് 'മാലാഖകളും റൂഹും അവതരിക്കുന്ന രാവെന്നാണ്. മാലാഖമാരുടെ വരവ് സംബന്ധിച്ച് പണ്ഢിതന്മാരുടെ ചില അഭിപ്രായങ്ങള്‍ കാണുക:
"ഈ രാവില്‍ മാലാഖകള്‍ ഭൗമലോകത്തെത്തുന്നത് മനുഷ്യരുടെ ആരാധനയും പരിശ്രമസ്വഭാവവും അടുത്തറിയാനാണെന്ന് ഒരു വിഭാഗം പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ഭൗമലോകത്തേക്കിറങ്ങാന്‍ മലക്കുകള്‍ അല്ലാഹുവിനോട് സമ്മതമാരായുന്നതില്‍ നിന്നു മനുഷ്യരെ ദര്‍ശിക്കാന്‍ താത്പര്യം കാണിക്കുന്നു എന്ന് മനസ്സിലാക്കാം.
ലൈലതുല്‍ഖദ്‌റിലെ ആരാധനാ മാഹാത്മ്യം
ലൈലതുല്‍ഖദ്‌റ് സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കണം. അനസ്(റ)വില്‍ നിന്നുള്ള ഒരു വചനത്തില്‍ കാണുന്നു: "ലൈലതുല്‍ഖദ്‌റിലെ സദ്പ്രവൃത്തികള്‍, ദാനധര്‍മ്മങ്ങള്‍, സകാത്, നിസ്‌കാരം എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനത്തെക്കാള്‍ പുണ്യമാണ്. ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം. ദുആഇല്‍ ഭൂരിഭാഗവും ദീനിന്‍റെ വിജയത്തിനും പരലോകക്ഷേമത്തിനും വേണ്ടിയായിരിക്കണം.