നോമ്പും പെരുന്നാളൂം

WEBDUNIA|
എതാണ്ടെല്ലാ സമൂഹങ്ങളും ഏതെങ്കിലും തരത്തില്‍ നോമ്പനുഷ്ഠിച്ചി രുന്നു.
മുസ്ലിംകള്‍ക്ക് റംസാന്‍ എന്ന ചന്ദ്രമാസക്കാലം മുഴുവന്‍ നോമ്പു കാലമാണ്.

ഇതിനുള്ള കല്‍പന ഖുര്‍ആനില്‍ നല്‍കിയതിന്‍റെ ആദ്യ ഭാഗം ഇങ്ങനെയാണ്. ''നോമ്പ്, മുമ്പുള്ള ജനങ്ങള്‍ക്ക് നിര്‍ബന്ധ മാക്കി യിട്ടുള്ളതുപോലെ, നിങ്ങള്‍ക്കും നിര്‍ബന്ധ മാക്കിയിരിക്കുന്നു.(2:183).

അച്ചടക്കവും അനുസരണശീലവും ലാളിത്യവും വ്രതാനുഷ്ഠാനത്തി ലൂടെ വിശ്വാസികള്‍ക്കു പ്രാപ്യമായി വരികയാണ്. വ്രതാനുഷ്ഠാനം മതാനുഷ്ഠാനത്തെ എളുപ്പവും സമ്പൂര്‍ണ്ണവുമാക്കാന്‍ സഹായിക്കുന്നു.

മതാനുഷ്ഠാനമാകട്ടെ, മനുഷ്യനെ മനസ്സമാധാനവും സന്തുഷ്ടിയും വിശ്വാസങ്ങള്‍ക്കൊപ്പം പുലരാന്‍ സഹായിക്കുന്നു. ഇസ്ളാമാകുന്ന വന്‍സൗധത്തിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമസാന്‍ മാസത്തി ലെ വ്രതാനുഷ്ഠാനം.

പെരുന്നാള്‍ ദിവസത്തിലുള്ള ഇബാദത്തുകള്‍ക്ക് പ്രത്യേക കൂലിറബ്ബ് വാഗ￉ാനം ചെയ്തിട്ടുണ്ട്. ആ ദിവസത്തിലുള്ള പ്രാര്‍ത്ഥനയ്ക്ക് ഇജാബത് ഉറപ്പാണ്.

അഞ്ച് സമയത്തുള്ള ദുആയെ അല്ലാഹു തട്ടുകയില്ല: 1- വെള്ളിയാഴ്ച ദിവസം, 2- മുഹറം പത്തില്‍ , 3- ശഅബാല്‍ പകുതിയിലെ രാത്രികളില്‍, 4-5- രണ്ട് പെരുന്നാള്‍ ദിവസങ്ങളില്‍. എന്ന നബിവചനം ഓര്‍ക്കുക.

ഈ ദിവസങ്ങളില്‍ അല്ലാഹുവിലേക്ക് തൗബ ചെയ്തുകൊണ്ടും മറ്റു സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടും അനുഭവം ധന്യമാക്കുകയാണ്‍ വേണ്ടത്..

പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഒക്റ്റോബര്‍ 23 നൊ 24 നോ റംസാന്‍ പിറ കാണും.പെരുന്നാള്‍ ദിവസം ആഘോഷിക്കാനുള്ളതാണ്. പക്ഷേ, ആര്‍ഭാടമാകരുത്.

പെരുന്നാള്‍ നിസ്കാരം വളരെ പുണ്യവും പ്രധാനവുമാണ്. വൃദ്ധന്മാര്‍, കുട്ടികള്‍, സ്ത്രീകള്‍ എല്ലാവര്‍ക്കും നിസ്കാരമാകാം. കുടുംബങ്ങളിലും അയല്‍പക്കങ്ങളിലും ഒരു സൗഹൃദസന്ദര്‍ശനം നാം നടത്തിയിരിക്കണം.

പെരുന്നാള്‍ മനസ്സുകള്‍ക്ക് നന്മ പകരുന്നു. സൗഹൃദവും സന്തോഷവും പകരുന്നു . നമ്മുടെ കര്‍മ്മങ്ങള്‍ പെരുന്നാളിന്‍റെയും നോമ്പിന്‍റെയും പുണ്യങ്ങള്‍ കളഞ്ഞുകുളിക്കാന്‍ ഇടവരുത്തരുത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :