പതിനാലുശതകങ്ങളായി മനുഷ്യ മനസ്സില്‍ കാരുണ്യത്തിന്റെ ചൈതന്യവും ഏകത്വബോധവും നിറയ്ക്കുന്ന ഉജ്ജ്വല ഭേസാതസ്സ് .ഖുര്‍ആന്റെ ഉദ്ദേശത്തെക്കുറിച്ചു. ദൈവം അരുള്ചെയ്യുന്നതിങ്ങനെ. ""
അന്ധമായ വിശ്വാസങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന ഒരു വാക്യമാണിത് .ചിന്തിക്കുന്നതിന്റെ പ്രസക്തിയും വിശ്വാസത്തില്‍ ചിന്തയുടെ പ്രാധാന്യവും വ്യകതമാക്കുന്ന ഒരു വാക്യമാണിത്.
മാത്രമല്ല അറിവിന്റെ അനന്ത സാധ്യതകളിലേക്കു കടന്നു ചെല്ലാനും , ഈ മഹാ പ്രപഞ്ചസൃഷ്ടിയുടെ പിന്നിലെ അതിശയകരമായ ശക്തിയെക്കുറിച്ച് ബോധ്യം വളര്‍ത്താനും ഖുര്‍ആന്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.
"വായിക്കുക' എന്ന സന്ദേശമുളള വേദം
ഖുര്‍ആന്‍ അവതരിക്കുന്ന സാമൂഹ്യഘട്ടം വളരെ സങ്കീര്‍ണ്ണത നിറഞ്ഞതാണ്, സുഖഭോഗങ്ങളിലും അധാര്മ്മികതയിലും , നിരക്ഷരതയിലും ജീവിത പ്രയാസങ്ങളിലും മുഴുകികിടക്കുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് "വായിക്കുക' എന്ന സന്ദേശമുളള വേദം പ്രവാചകനായ മുഹമ്മദ് നബി സമര്‍പ്പിക്കുന്നത് . ആയിരത്തി നാനൂറ് കൊല്ലത്തിനുശേഷം ഖുര്‍ആനിലെ പ്രയോഗങ്ങള്‍ക്കും അത് തരുന്ന മഹാ സന്ദേശങ്ങള്‍ക്കും അല്പം പോലും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.