ജീപ്പിന് മുകളില്‍ യാത്ര; രാഹുലിനെതിരെയുള്ള കേസ് നല്‍കി

മാവേലിക്കര| WEBDUNIA| Last Modified ബുധന്‍, 12 മാര്‍ച്ച് 2014 (13:44 IST)
പൊലീസ്‌ ജീപ്പിന്‌ മുകളില്‍ കയറി യാത്രചെയ്‌ത സംഭവത്തില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരായ കേസ്‌ തള്ളിയതായി റിപ്പോര്‍ട്ട്. മാവേലിക്കര കോടതിയില്‍ നല്‍കിയിരുന്ന കേസാണ്‌ തള്ളിയത്‌.

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഡീന്‍ കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള പദയാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പോലീസ്‌ ജീപ്പിന്‌ മുകളില്‍ കയറി യാത്രചെയ്‌ത സംഭവം വന്‍ വിവാദത്തിന് കാരണമായിരുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :