ആദിവാസി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പൊലീസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷനില്‍

സുല്‍ത്താന്‍ ബത്തേരി| WEBDUNIA|
PRO
PRO
ഓട്ടോറിക്ഷാ തടഞ്ഞ് നിര്‍ത്തി ആദിവാസി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിനോട് അനുബന്ധിച്ച് പൊലീസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലെ ഡ്രൈവര്‍ സുമേഷിനാണു സസ്പെന്‍ഷന്‍. ഓടപ്പള്ളം സ്കൂള്‍ പരിസരത്തു വച്ച് തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.

ആദിവാസി യുവതി പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്നപ്പോള്‍ സുമേഷ് ഓട്ടോ റിക്ഷാ തടഞ്ഞു നിര്‍ത്തി തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് അമ്പലവയലിനടുത്ത് ആയിരംകൊല്ലി ചീങ്ങേരി ആദിവാസികോളനിയിലെ ശശികുമാറിന്‍റെ മകള്‍ ശ്യാമിലിയാണു പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് ഓടപ്പള്ളം വള്ളുവാടി സതീഷ്, പ്രേംജിത്ത് എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പരാതിയിലുള്ള അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പുട്ട വിമലാദിത്യയാണു സസ്പെന്‍ഷണ്‍ ഓര്‍ഡര്‍ നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :