അവിഹിത ലൈംഗികബന്ധം സുഖം നല്‍കില്ല!

ഭാര്യ, ഭര്‍ത്താവ്, ലൈംഗികത, സെക്ഷ്വല്‍, ബന്ധം, Sexual Relationship, Wife, Lover, Husband
BIJU| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (21:43 IST)
അവിഹിതബന്ധങ്ങളുടെ കാലമാണിത്. രാവിലെ പത്രം തുറന്നു നോക്കിയാല്‍, ടി വി ഓണ്‍ ചെയ്താല്‍ അവിഹിതബന്ധങ്ങളും അവ മൂലമുണ്ടാകുന്ന അക്രമസംഭവങ്ങളും വാര്‍ത്തകളില്‍ നിറയുകയാണ്. ഭാര്യയറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യയ്ക്കും അവിഹിത ബന്ധങ്ങള്‍, പിന്നീട് അവ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍. തമ്മിലടി, ഒളിച്ചോട്ടം, വിവാഹമോചനം തുടങ്ങി കൊലപാതത്തിലേക്കു വരെ ഇത്തരം ബന്ധങ്ങള്‍ വഴിതെളിക്കുന്നു.

എന്നാല്‍ അവിഹിത പങ്കാളിയുമായി ഉണ്ടാകുന്ന ലൈംഗികബന്ധം സുഖകരമായ ഏര്‍പ്പാടാണോ? കട്ടുകുടിക്കുന്ന പാലിന് മധുരം കൂടും എന്നു പറയുന്നതുപോലെയെന്ന് ഒറ്റ വാചകത്തില്‍ രസത്തിന് പറയാമെങ്കിലും അവിഹിത ലൈംഗികബന്ധം സുഖം നല്‍കുന്നതല്ല എന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം ബന്ധങ്ങള്‍ ഇരുവരിലും രതിമൂര്‍ച്ഛയിലെത്താനുള്ള സാധ്യത കുറവാണത്രേ.

സെക്സ് എന്നത് മാനസികം കൂടിയാണ്. മനസുകൊണ്ട് ഇരുവരും രതിയിലേര്‍പ്പെട്ടതിന് ശേഷമേ നല്ല സെക്സ് ഉണ്ടാകൂ. എന്നാല്‍ അവിഹിത ബന്ധങ്ങള്‍ മിക്കതും ശാരീരിക ആകര്‍ഷണങ്ങള്‍ മാത്രമാണ്. സെക്സിനു വേണ്ടി മാത്രമുള്ള ബന്ധങ്ങള്‍. അവിടെ മാനസിക പൊരുത്തങ്ങള്‍ വിരളമാണ്. അപ്പോള്‍ ലൈംഗികബന്ധവും വിരസമാകുന്നു.

പങ്കാളിയെ വഞ്ചിക്കുന്നതിലുള്ള കുറ്റബോധത്തോടെയാകും ചിലര്‍ അവിഹിത പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. വേദനാജനകമായ രതിയനുഭവമായിരിക്കും ഫലം. ആരാരും കാണാതെ ഒളിച്ചുള്ള അവിഹിതബന്ധങ്ങളില്‍ ഭയത്തിന്‍റെ അംശവും കലരുന്നു. പിടിക്കപ്പെട്ടാലോ എന്ന ചിന്ത ഇരുവരിലും സെക്സ് ആസ്വാദ്യകരമാക്കുന്നില്ല.

സ്നേഹം നിറഞ്ഞു നില്‍ക്കുമ്പോള്‍ മാത്രമേ നല്ല സെക്സിനും സാധ്യതയുള്ളൂ. അവിഹിതബന്ധങ്ങളില്‍ നിന്ന് രതിസുഖം ലഭിക്കുക വിരളം. കുറച്ചുനാള്‍ ഇത് തുടരുമ്പോള്‍ കുറ്റബോധം വളരുകയും അത് വിഷാദരോഗത്തിലേക്കു വരെ ചെന്നെത്തുകയും ചെയ്യുന്നു. മാത്രമല്ല, ഈ ബന്ധം മൂലം കുടുംബബന്ധങ്ങളിലും തകര്‍ച്ച പൂര്‍ണമാകുന്നു. ഒരു വ്യക്തി എന്ന നിലയില്‍ സ്വയം അപമാനം തോന്നാനും കാരണമാകുന്നു. ആത്മഹത്യ, കൊലപാതകം എന്നിവയെല്ലാം അവിഹിതബന്ധങ്ങളുടെ അടുത്ത സുഹൃത്തുക്കളാണ്. ഇത്തരം അതിരുവിട്ടുള്ള സുഖം തേടലുകളില്‍ നിന്ന് ‘ഒഴിഞ്ഞു നിന്നാല്‍ കഴിഞ്ഞു പോകാ’മെന്ന് സാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :