1. കായികം
  2. »
  3. ക്രിക്കറ്റ്‌
  4. »
  5. നിലവിലെ പരമ്പര

സച്ചിന് അര്‍ദ്ധ ശതകം

സച്ചിന് അര്‍ദ്ധ ശതകം ക്രിക്കറ്റ് ബെസ്റ്റ് ഓഫ് ത്രീ ഫൈനല്‍ കോമണ്‍‌വെല്‍ത്ത് ബാങ്ക് സീരീസ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ടേന്‍ഡൂല്‍ക്കര്‍ ടെന്‍ഡുല്‍ക്കര്‍
PROPRO
വിമര്‍ശകര്‍ക്ക് ശക്തമായി മറുപടി പറഞ്ഞു കൊണ്ടിരിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും തകര്‍പ്പന്‍ ഫോമില്‍. ഓസ്ട്രേലിയയ്‌ക്കെതിരെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഫൈനലിലും അര്‍ദ്ധ ശതകം കണ്ടെത്താന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തിനു കഴിഞ്ഞിരിക്കുകയാണ്.

ഓസ്ട്രേലിയന്‍ ബൌളിംഗിനെ സമര്‍ത്ഥമായി നേരിട്ട സച്ചിന്‍ 76 പന്തുകളിലായിരുന്നു 56 റണ്‍സ് അടിച്ചു കൂട്ടിയത്. ആറ് ഫോറുകളും അദ്ദേഹത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കായി റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം ഓപ്പണറായിട്ടായിട്ടായിരുന്നു സച്ചിന്‍ കളത്തിലെത്തിയത്.

തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമുണ്ടാകാതെ പതിയെ തുടങ്ങിയ ഇരുവരും ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സച്ചിനു മികച്ച പിന്തുണയുമായി തുടങ്ങിയ ഉത്തപ്പ 49 പന്തുകളില്‍ ഒരു ബൌണ്ടറിയുടെ പിന്‍‌ബലത്തില്‍ 30 റണ്‍സ് കണ്ടെത്തി. ക്ലാര്‍ക്കിന്‍റെ പന്തില്‍ ഹോപ്‌‌സിനായിരുന്നു ക്യാച്ച്. 20 ഓവറുകളില്‍ ഇന്ത്യയുടെ സമ്പാദ്യം വിക്കറ്റ് നഷ്ടം കൂടാതെ 87 റണ്‍സായിരുന്നു.

ഇരു ടീമും കാതലായ മാറ്റങ്ങളുമായാണ് കളിക്കാനെത്തുന്നത്. ഇന്ത്യ സ്‌‌ട്രൈക്ക് ബൌളര്‍ ഇഷാന്ത് ശര്‍മ്മയ്‌ക്ക് പകരക്കാരനായി എസ് ശ്രീശാന്തിനെ കൊണ്ടുവന്നപ്പോള്‍ ബ്രാഡ്ഹോഗിനു പകരക്കാരനായി സ്റ്റുവര്‍ട്ട് ക്ലാര്‍ക്കിനെയാണ് ഓസീസ് പരിഗണിച്ചിരിക്കുന്നത്. ഈ മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്‌ക്ക് കപ്പ് സ്വന്തമാക്കാം.
About Writer
WEBDUNIA