മഴ ഇന്ത്യയെ രക്ഷിച്ചു

ബാംഗ്ലൂര്‍| WEBDUNIA|
ഓസ്ട്രേലിയയ്ക്കെതിരെ ഉള്ള ഏകദനിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മഴ ഇന്ത്യക്ക് തുണയായി.ഓസ്ട്രേലിയയുടെ ഭീമന്‍ സ്കോര്‍ പിന്തുടരുന്ന ഇന്ത്യന്‍ ഇന്നിങ്ങ്‌സ് ഇഴഞ്ഞ് നീങ്ങവെയാണ് മഴ തുണയ്ക്ക് എത്തിയത്.ഇതിന് ശേഷം പലവട്ടം പിച്ച് പരിശോധിച്ച അമ്പയര്‍മാരും ക്യാപ്റ്റന്‍മാരും രാത്രി പത്തു മണിയോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


മഴ കളിമുടക്കുമ്പോള്‍ 2.4 ഓവറില്‍ ഒരു വിക്കറ്റ് നഷടത്തില്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.റണ്ണൊന്നുമെടുക്കാത്ത് ഓപ്പണര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.മിച്ചല്‍ജോണ്‍സന്‍റെ പന്തില്‍ സച്ചിന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.നാല് റണ്‍സെടുത്ത് ഗൌതം ഗംഭീറും മൂന്നാമനായി സ്ഥാനകയറ്റം കിട്ടിയെത്തിയ ഇര്‍ഫാന്‍ പഠാനുമായിരുന്നു കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ തുടക്കത്തില്‍ പതറിയിങ്കിലും മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു.തകര്‍ത്തടിച്ച് സെഞ്ച്വറി നേടിയ മൈക്കല്‍ ക്ലാര്‍ക്കിന്‍റെ ബലത്തില്‍ ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സാ‍ണ് നേടിയത്.

കളിയില്‍ ആദ്യ പതിനഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ 78 റണ്‍സ് എടുത്ത ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.ഓപ്പണര്‍മാരായ മാത്യൂ ഹെയ്‌‌ഡനും ആദം ഗില്‍ക്രിസ്റ്റും ബ്രാഡ് ഹോഡ്ജേയും പുറത്തായത്.

രണ്ടാമത്തെ ഓവറില്‍ തന്നെ ഗില്ലിയെ വീഴ്ത്തിയ സഹീറാണ് ഇന്ത്യയ്‌ക്ക് നല്ല തുടക്കം നല്‍കിയത്. 12 റണ്‍സ് എടുത്ത ഗില്‍ക്രിസ്റ്റിനെ യുവരാജ് സിംഗ് ഉജ്വലമായ ഒരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ആദ്യ സ്പെല്ലില്‍ അടി കിട്ടിയെങ്കിലും രണ്ടാമത്തെ ഓവറില്‍ ബ്രാഡ് ഹോഗിനെ പൂജ്യത്തിനു പുറത്താക്കിയ ശ്രീ അടുത്ത വരവില്‍ ഹയ്‌ഡന്‍റെ കുറ്റിയും തെറുപ്പിച്ചു.

ബ്രാഡ് ഹോഗിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ട്വന്‍റിയിലെ തുടര്‍ച്ചയായിരുന്നു ശ്രീ ഹെയ്ഡനെതിരെ പുറത്തെടുത്തത്. 34 റണ്‍സ് എടുത്ത ഹെയ്‌ഡനെ ക്ലീന്‍ ബൌള്‍ ചെയ്തു. ഹര്‍ഭജനെയും റൊബിന്‍ ഉത്തപ്പയേയും മാറ്റി നിര്‍ത്തിയ ഇന്ത്യ ദിനേശ് കാര്‍ത്തിക്കിനെ പന്ത്രണ്ടാമനാക്കി





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :