ഇറാനി: ഡല്‍ഹി തകര്‍ന്നു

PTIPTI
ഇറാനി ട്രോഫിയില്‍ ആദ്യ ദിനത്തില്‍ നേടിയ മുന്‍തുക്കം കളഞ്ഞു കുളിച്ച് രഞ്ജീ ചാമ്പ്യന്‍മാരാ‍യ ഡല്‍ഹി രണ്ടാം ദിവസം 177 റണ്‍സിന് ഓള്‍ഔട്ടായി. എഴുപത്തിയഞ്ച് റണ്‍സിന്‍റെ ഒന്നാം ഇന്നിങ്ങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യക്ക് എന്നാല്‍ തുടക്കത്തില്‍ തന്നെ ഒന്നാം വിക്കറ്റ് നഷ്ടമായി . രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ.

ഓപ്പണര്‍ വാസിം ജാഫറിന്‍റെ വിക്കറ്റാണ് റെസ്റ്റിന് രണ്ടാം ദിനത്തില്‍ നഷ്ടമായത്. ഇരുപത്തിയൊന്നു റണ്‍സെടുത്ത ജാഫറിനെ പദീപ് സാംഗ്‌വാന്‍റെ പന്തില്‍ ആകാശ് ചോപ്ര ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. രാഹുല്‍ ദ്രാവിഡ്( 34) എസ് ബദരീനാഥ്(33) എന്നിവരാണ് സറ്റമ്പെടുകുമ്പോള്‍ ക്രീസില്‍.

രണ്ടാം ദിവസം വിക്കറ്റൊന്നും നഷ്ടമാകാതെ 21 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിയെ തകര്‍ത്തത് നാല് വിക്കറ്റ് വീഴ്ത്തിയ മുനാഫ് പട്ടേലായിരുന്നു. ആകാശ് ചോപ്ര, വിരാട് കോഹ്‌ലി, മാനസ്, ആകാശ് നെഹ്‌റ എന്നിവരുടെ വിക്കറ്റുകളാണ് മുനാഫ് വീഴ്ത്തിയത്. ഗൌതം ഗംഭീറിനെ പുറത്താക്കി കൊണ്ട് ഡല്‍ഹിക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ച് സഹീര്‍ ഖാന്‍, നായകന്‍ അനില്‍‌ കുംബ്ലെ, ഹര്‍ഭജന്‍ സിങ്ങ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഡല്‍ഹി നിരയില്‍ ഓപ്പണര്‍ ആകാശ് ചോപ്ര ( 42) നായകന്‍ വിരേന്ദ്ര സെവാഗ് (43) വിക്കറ്റ് കീപ്പര്‍ ബിഷ്ട്(28) പ്രദീപ് സാംഗ്‌വാന്‍(23 നോട്ടൌട്ട്) എന്നിവര്‍ മാത്രമാണ് കാര്യമായ ബാറ്റിങ്ങ് കാഴ്ചവെച്ചത്.

വഡോദര| WEBDUNIA|
കഴിഞ്ഞ ദിവസം റെസ്റ്റ് ഓഫ് ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ 252 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :