മഴ: നാലാം ഏകദിനം വൈകുന്നു

കൊളം‌ബൊ| WEBDUNIA|
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരം മഴ കാരണം തുടങ്ങാന്‍ വൈകുന്നു. ടൂര്‍ണമെന്‍റിലെ സാധ്യത നിലനിര്‍ത്താന്‍ ഈ മത്സരം വിജയിക്കേണ്ടത് ആതിഥേയരായ ശ്രീലങ്കയെ സംബന്ധിച്ച് അനിവാര്യമാണ്.

അതേ സമയം പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലങ്ക ഇന്ത്യയെ തോല്‍പ്പിച്ചുവെങ്കിലും പീന്നീട് തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ 2-1 എന്ന നിലയില്‍ മുന്നില്‍ എത്തിയിരുന്നു.

ബൌളിങ്ങിനെ തുണയ്ക്കുന്ന പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് സാധ്യതകളേറും എന്നതിനാല്‍ ടോസ് മത്സരത്തിലെ നിര്‍ണ്ണായക ഘടകമാണ്. മഴ കാരണം ടോസും മുടങ്ങിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :