റെസ്റ്റ് ഓഫ് ഇന്ത്യ തിരിച്ചടിച്ചു

വഡോദര| WEBDUNIA|
ഇറാനി ട്രോഫി മത്സരത്തില്‍ ഒന്നാം ദിനത്തില്‍ മേധാവിത്വം നേടിയ രഞ്ജി ചാമ്പ്യന്‍മാരായ ഡല്‍ഹിക്ക് രണ്ടാം ദിവസം തുടക്കത്തില്‍ തിരിച്ചടിയേറ്റു. റെസ്റ്റ് ഓഫ് ഇന്ത്യ ബൌളര്‍മാര്‍ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞപ്പോള്‍ ഡല്‍ഹിക്ക് 102 റണ്‍സ് നേടുന്നതിനിടയില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്മായി

ഓപ്പണര്‍മാരായ ഗൌതം ഗംഭീര്‍, ആകാശ് ചോപ്ര, യുവതാരം വിരാട് കോഹ്‌ലി, നായകന്‍ വിരേന്ദ്ര സെവാഗ്, മാനസ് എന്നിവരുടെ വിക്കറ്റുകളാണ് രഞ്ജീ ചാമ്പ്യന്‍മാര്‍ക്ക് നഷ്ടമായി.

രണ്ടാം ദിനത്തില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 21 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ്ങ് ആരംഭിച്ച് ഡല്‍ഹിക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചത് സാഹിര്‍ ഖാനായിരുന്നു. രഞ്ജീ ചാമ്പ്യന്‍മാരുടെ സ്കോര്‍ 23ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ഗൌതം ഗംഭീറിനെ സാഹിര്‍ മടക്കി അയക്കുകയായിരുന്നു. അഞ്ച് റണ്‍സ് മാത്രം നേടിയ ഗംഭീര്‍ സ്ലിപ്പില്‍ ദ്രാവിഡിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

തുടര്‍ന്ന് നായകന്‍ വിരേന്ദ്ര സെവാഗും ആകാശ് ചോപ്രയും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തിയെങ്കിലും 42 റണ്‍സ് നേടിയ ചോപ്രയെ മുനാഫ് പട്ടേലിന്‍റെ പന്തില്‍ കൈഫ് ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെയെത്തിയ കോഹ്‌ലിക്ക് നാല് റണ്‍സ് മാത്രമാണ് നേടാനായത്. മുനാഫിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോനി പിടിച്ച് കോഹ്‌ലി പുറത്താകുമ്പോള്‍ ഡല്‍ഹിയുടെ സ്കോര്‍ 96 റണ്‍സായിരുന്നു.

കോഹ്‌ലി പുറത്തായതിന് തൊട്ട് പുറകേ നായകന്‍ സെവാഗും(43) പവലിയനിലേക്ക് മടങ്ങി. റെസ്റ്റ് ഓഫ് ഇന്ത്യ നായകന്‍ അനില്‍ കുംബ്ലെയുടെ പന്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന് ക്യാച്ച് നല്‍കിയാണ് ഡല്‍ഹി നായകന്‍ പുറത്തായത്. മാനസ് മുനാഫിന്‍റെ പന്തില്‍ ധോനി പിടിച്ച് പുറത്തായി

ആദ്യം ബാറ്റ് ചെയ്ത റെസ്റ്റ് ഓഫ് ഇന്ത്യ 252 റണ്‍സാണ് നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :