ആരാണ് ഗുരു ?

WEBDUNIA|
ആയിരം തലകളും ആയിരം കാലുകളും ആയിരം കണ്ണുകളും ഉള്ള ദൈവീകത എല്ലാറ്റിനും മുകളിലാണ്. ഇവിടെ ആയിരം എന്ന് പറയുന്നത് ഒരു എണ്ണത്തിന്‍റെ ഒരു സൂചന മാത്രമായാണ്. ഇന്നത്തെ യുഗത്തില്‍ അത് കോടികള്‍ എന്ന് വ്യാഖ്യാനിക്കേണ്ടിവരും.

ഭാരതീയ ദര്‍ശന പ്രകാരം എല്ലാവരും ദൈവീകതയുള്ളവരാണ്. സര്‍വ്വഭൂത നമസ്കാരം കേശവം പ്രതിഗച്ഛതി (എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള പ്രാര്‍ത്ഥന ദൈവത്തില്‍ എത്തിച്ചേരുന്നു.) ഈശ്വര സര്‍വ്വ ഭൂതാനാം (എല്ലാ ജീവജാലങ്ങളിലും ഈശ്വരനുണ്ട്) ഈശവാസ്യം ഇദം സര്‍വ്വം ( എല്ലാറ്റിലും ഈശ്വരന്‍ വസിക്കുന്നു) തുടങ്ങിയ വേദവാക്യങ്ങള്‍ ഈ സത്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

ഗുകാരോ അന്ധകാരസ്യ ഗുകാരസ്ഥാന്നിരോധക: എന്നാണ് പ്രമാണം. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. ഒരു വൈദ്യുത ദീപം നിശ്ചിത സ്ഥലത്ത് മാത്രം പ്രകാശം നല്‍കുന്നു. എന്നാല്‍ ദൈവീകത സര്‍വ്വ ചരാചരങ്ങളിലും പ്രകാശിക്കുന്നു.

ശരീരം ഒരു ഉപകരണം മാത്രമാണ്. അത് ദൈവദത്തമാണ്. ഒരു കര്‍മ്മം നിര്‍വ്വഹിക്കാനായി ദൈവം നിങ്ങളെ നിയോഗിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :