എന്താണ് ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍?

ശ്രീനു എസ്| Last Modified തിങ്കള്‍, 26 ജൂലൈ 2021 (13:57 IST)
ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍ എന്നു പറയുന്നത് വാതം, പിത്തം, കഫം എന്നിവയാണ്. ഈ പ്രകൃതികളില്‍ ഏതെങ്കിലും ഒന്നിന് കൂടുതല്‍ സ്വാധീനം ഉള്ളതായിരിക്കും ഏതൊരു ശരീരവും. ഈ മൂന്ന് അവസ്ഥകളും തുല്യമായി ഇരിക്കുമ്പോഴാണ് ശരീരം രോഗമില്ലാതിരിക്കുന്നത്. ഇവയില്‍ എതെങ്കിലും ഒന്നോ രണ്ടോ വര്‍ധിക്കുമ്പോഴാണ് രോഗം വരുന്നത്.

ആയുര്‍വേദത്തില്‍ രോഗത്തിന് മറുമരുന്ന് കൊടുക്കുന്ന രീതിയല്ല ഉള്ളത്. രോഗത്തിന് കാരണമാകുന്ന കാര്യത്തെ പരിഹരിക്കുകയാണ് ചെയ്യുന്നത്. അഷ്ടാംഗ ഹൃദയം എന്ന ആയുര്‍വേദ ഗ്രന്ഥം പറയുന്നത് ധര്‍മാര്‍ത്ഥ കാമങ്ങളായ പുരുഷാര്‍ത്ഥങ്ങളെ ഏതൊരുവനും അനുഭവിക്കാന്‍ ഈ ഉപദേശങ്ങളെ ബഹുമാനത്തോടെ അനുസരിക്കണമെന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :