വിലാപം

കെ ജി .ഹരിദാസന്‍ മഞ്ചേരികവിത

WEBDUNIA|
മന്ദസ്മിതം തൂകുമഞ്ചിത സൂനങ്ങ-
ളില്ലാത്തൊരാരാമ നൊമ്പരം പോല്‍

പൊട്ടിച്ചിരിയുമായൊഴുകുന്ന നിര്‍ഝരി
വറ്റി വരണ്ടൊരു കാനനം പോല്‍

ചന്തമില്ലാത്തൊരു നൃത്തച്ചുവടുപോ
ലിമ്പമുണര്‍ത്താത്താലാപനം പോല്‍

ചന്ദനത്തില്‍ നറുഗന്ധം കുറഞ്ഞപോല്‍
ചെന്താമരപ്പൂ വിളറിയ പോല്‍

ചന്ദ്രനും നക്ഷത്രജാലവും കണ്‍തുറ-
ക്കാത്ത നിശതന്‍ നെടുവീര്‍പ്പുപോല്‍

പാരില്‍ നടമാടുമാസുര കേളികള്‍
കണ്ടും ശ്രവിച്ചമെന്‍ ചിത്തത്തിലെ

സങ്കല്‍പ്പ ഗോപുമെല്ലാമുതിര്‍ന്നുപോ-
യിന്നെന്‍ ശരീരം ശിലയ്ക്കു തുല്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :