എത്ര വര്‍ഷാന്ത്യങ്ങള്‍ വന്നുപോയ്...- ഒക്കെയും വീണ്ടും വിടര്‍ത്തുന്നു കണ്ണുനീര്‍പ്പൂവുകള്‍.
''പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ താന്തരായ്ക്കൂടി വിയോഗം വരും പോലെ"" പിരിയുവാന്‍ മാത്രമായ്ച്ചേര്ന്നിട്ടു ഞാനെന്റെ ജന്മഗേഹം വിട്ടു വീണ്ടും മടങ്ങുന്നു....
അമ്മ ചോദിക്കുന്നു,മക്കളേ എന്നിനി...? അന്നു ഞാനുണ്ടാകുമോ...?ആര്ക്കറിഞ്ഞിടാം...? അച്ഛന് പറയാത്ത വാക്കുകള്ക്കുള്ളിലോ സാഗരമായിരമാര്ത്തിരമ്പീടുന്നു.