മറ്റൊരു പൂര്‍ണ്ണേന്ദുവെപ്പോലെ. ഈമലകളും പുഴകളും കടന്ന് വന്നെത്തിയ ഇളംകാറ്റിന്‍റെ തണുത്തുറഞ്ഞ കൈകളിലെ പാലയും ഇലഞ്ഞിയും പൊഴിഞ്ഞപ്പോള്‍, ഒഴുകിയെത്തിയതാണോ ഈ സുഗന്ധം?
രാത്രിയുടെ യാമങ്ങളില്‍നിന്നെകാത്തിരുന്ന- നിശാഗന്ധിക്കെന്തേ വിരഹം? ഒരു നിശാശലഭമെങ്കിലും വന്നിരുന്നെങ്കില്‍, ഞാന്‍ കാത്തുവച്ച മധുനുകരാന്‍
നീ വരുമെന്നെന്‍ മനം തുടിച്ചുവോ? നിലാവില്‍ കുളിച്ച മലരുകള്‍ ഈ ഇരുണ്ട രാത്രികളില്‍ എന്നും ശുഭ്രമായിരിന്നു. അതു നിന്‍റെ കറയറ്റ മനമോ? അകതാരിലെരിയുന്ന കനവിന്‍റെ നിറമോ?
പകലൊരുക്കിയ മഴവില്ലിനേഴുവര്‍ണ്ണം! ഋതുവൊരുക്കിയ വസന്തങ്ങള്‍ക്കും ഏഴുവര്‍ണ്ണം! നിന്‍റെ നിറമെന്തേ ധവളം ശോഭം? ശ്യാമവര്‍ണ്ണമായ ഗന്ധര്‍വ്വരാത്രിയില്‍ ആയിരം വര്‍ണ്ണങ്ങളലിഞ്ഞു ചേര്‍ന്നതോ? ആയിരം സ്വപ്നങ്ങളുലര്‍ഞ്ഞുണര്‍ന്നതോ?