അതു നീയായിരുന്നു

ആര്‍. രാജേഷ്‌

PRO
സൂര്യകാന്തിപ്പാടത്തിനപ്പുറം
ഒരു നീല കോളാമ്പിപ്പൂവ്‌.
അതു നീയായിരുന്നു.
കാറ്റില്‍ ഉലഞ്ഞ്‌
കളിച്ചു ചിരിച്ച്‌
എന്നെ നീ ക്ഷണിച്ചു.
നിന്നെ തൊടാന്‍
നെഞ്ചോടു ചേര്‍ക്കാന്‍
ഞാന്‍ പാടം കടന്നു.
അവിടെ
നീ ഉണ്ടായിരുന്നില്ല.
എനിക്കു മുന്‍പേ ആരോ
നിന്നെ നെഞ്ചോടു ചേര്‍ത്തിരുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :