കുംഭത്തിലെ പൂയത്തിന് ആറാട്ട് വരുന്ന വിധം പത്ത് ദിവസത്തെ ഉത്സവമാണിവിടെ നടക്കുക. എട്ട് ഉത്സവ ബലികളും ദേവസ്ഥാനത്ത് നടക്കുന്ന ക്ഷേത്രമാണിത്. ഒരു സ്വര്‍ണ്ണ കൊടിമരവും മരം കൊണ്ടുള്ള മറ്റൊരു കൊടിമരവും ഉണ്ട്. തിരുവല്ലയിലെ രണ്ടാമത്തെ ഉത്സവമായ ഉത്രശ്രീബലി മഹോത്സവവും പ്രസിദ്ധമാണ്. മീനമാസത്തിലാണിത് നടക്കുക.
തൊട്ടടുത്ത ആലന്തുരുത്തി പടപ്പാട്ട്, കരുനാട്ട് കാവ് എന്നീ ക്ഷേത്രങ്ങളില്‍ മീനത്തിലെ മകയിരത്തിന് കൊടിയേറും. അതിന്‍റെ എട്ടാം നാള്‍ ഉത്രം വരുന്നത് കണക്കാക്കി ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവം നടക്കും.
അന്നാണ് വടക്കേ ഗോപുരനട തുറക്കുക. ഈ ക്ഷേത്രങ്ങളിലെ ഭഗവതിമാരെ ജീവത എന്ന വാഹനത്തില്‍ എടുത്ത് വാദ്യഘോഷങ്ങളോടും നൃത്തങ്ങളോടും സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു.
പ്രസിദ്ധ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി കുറച്ചു നാള്‍ ഈ ക്ഷേത്രത്തിലെ ശാന്തിയായി ജോലി ചെയ്തിട്ടുണ്ട്.