കൊട്ടിയൂര്‍ ക്ഷേത്രം

പീസിയന്‍

WEBDUNIA|

വടക്കേ മലബാറിലെ പ്രസിദ്ധമായ ഒരു ശൈവ സങ്കേതമാണ് കൊട്ടിയൂര്‍. 'ദക്ഷിണകാശി ‘ എന്നു ഈ പ്രദേശത്തെ വിളിക്കാറുന്ണ്ട്.

തലശ്ശേരിയില്‍ നിന്നു മാനന്തവാടിയിലേക്കുള്ള വഴിയിലാണ് ക്ഷേത്രം കണ്ണൂര്‍- വയനാട് ജില്ലകളുടെ അതിര്‍ത്തിയില്‍ തലശ്ശേരിയില്‍ നിന്നും ഏതാണ്ട് 64 കിലോമീറ്റര്‍ അലലെയാണിത്.കൂത്തുപറമ്പാണ് ഏറ്റവും അടുത്തുള്ള ടൌണ്‍.

ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന ത്തിലെ ചിത്തിര നക്ഷത്രം വരെയുളള 27 നാളുകളിലാണ് ഇവിടെ വൈശാഖ മഹോത്സവം നടക്കുന്നത്. ശിവനും പാര്‍വതിയുമാണ് ആരാധനാമൂര്‍ത്തികള്‍.

ബാവലിപ്പുഴയുടെ ഇരു ഭാഗങ്ങളില്യായാണ് കൊട്ടിയൂര്‍ നിലകൊള്ളുന്നത് അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും.
ബാവലി പുഴയുടെ വടക്ക തീരത്ത് "തിരുവഞ്ചിറ “എന്നുവിളിക്കുന്ന ഒരു ചെറിയ ജലാശയത്തിന്‍റെ നടുവില്‍ ആരാധന കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും കാണാം

ക്ഷേത്രം എന്നു വിളിക്കാവുന്ന ഇവിടെയില്ല. തിരുവഞ്ചിറ എന്ന ചെറിയ ജലാശയത്തിന് നടുവില്‍ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് കൊട്ടിയൂരില്‍ ആകെ ഉള്ളത്.പഴയ ആചാരങ്ങള്‍ അതേപടി തുടരുന്നു എന്നതാണ് കൊട്ടിയൂരിലെ പ്രത്യേകത.

അക്കരെ ക്ഷേത്രത്തില്‍ ഉണക്കലരിച്ചോറാണ് പ്രസാദം.ഇതിനായി ചുരുങ്ങിയത് 5 ലോഡ് വിറകെങ്കിലും കത്തിക്കുന്നു അതിന്‍ര്രെ ചാര ആരും പക്ഷേ വാരാറില്ല.തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം അതിവിശേഷമാണ്.കണ്ണുകെട്ടി മുട്ടൊപ്പം വെള്ളാത്തിലൂടെയാണ് ശയന പ്രദക്ഷിണം നടത്തേണ്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :