വൈക്കം മഹാദേവ ക്ഷേത്രം

WEBDUNIA|

ദക്ഷിണ ഭാരതത്തിലെ പുകള്‍പെറ്റ ശൈവക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനത്താണ് വൈക്കം മഹാദേവ ക്ഷേത്രം. ദക്ഷിണ കാശിയെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്‍െറ ഉത്പത്തിയെക്കുറിച്ച് ഐതീഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ രേഖകളൊന്നുമില്ല.

പ്രത്യേകതകള്‍
കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്. വാസ്തു വിദ്യയില്‍ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികള്‍ക്ക് മാത്രമേ ഇത്തരമൊരു അപൂര്‍വ രചന ചെയ്യാന്‍ കഴിയുകയുള്ളു. പെരുന്തച്ചന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന രണ്ട് ക്ഷേത്രങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം.

മറ്റൊന്ന് ചെങ്ങന്നൂര്‍ കൂത്തന്പലമാണ്. വൈക്കത്തെ ശിവന്‍ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്. വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാന്‍ ദര്‍ശനം നല്‍കിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്‍െറ അഷ്ടമി ദര്‍ശനത്തിനും ചടങ്ങുകള്‍ക്കും പങ്കെടുക്കാന്‍ വേണ്ടി ഭാരതത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.

ചടങ്ങുകള്‍
ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാന്‍ മകന്‍, സുബ്രഹ്മണ്യന്‍ പുറപ്പെടുന്പോള്‍ പുത്രവിജയത്തിന് വേണ്ടി ശിവന്‍ അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവന്‍ മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു കിഴക്കേ ആനപന്തലില്‍ മകനെ കാത്തിരിക്കുന്ന ശിവന്‍,

വിജയശ്രീ ലാളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേല്‍ക്കുന്നു. കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് "കൂടി പൂജ' എന്നാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് "വലിയ കാണിക്ക' ആരംഭിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :