WEBDUNIA|
Last Modified വെള്ളി, 14 സെപ്റ്റംബര്‍ 2007 (15:02 IST)
ക്ഷേത്ര കുളങ്ങള്‍
ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് പ്രദക്ഷിണം വയ്ക്കാനുള്ള സ്ഥലമൊഴിച്ച് ബാക്കിമുഴുവന്‍ ദീര്‍ഘ ചതുരത്തിലുള്ള വലിയ കുളമാണ്. കപിലതീര്‍ത്ഥം.
ഈ തീര്‍ഥക്കുളം പണ്ടു കുലീപതിമഹര്‍ഷി യജ്ഞം നടത്തിയ പുണ്യഭൂമിയാണെന്ന് വിശ്വസിക്കുന്നു.കുളം കുളിക്കാനുള്ളതല്ല തീര്‍ഥക്കുളമാണ്. ക്ഷേത്രത്തിലെ ആവശ്യത്തിന് ഇതിലെ ജലം ഉപയോഗിക്കുന്നു. പൊഞ്ഞനം ഭഗവതിക്കുമാത്രമേ തീര്‍ഥക്കുളത്തില്‍ ആറാടാന്‍ അധികാരമുള്ളൂ.
ക്ഷേത്രവുമായി ബന്ധപ്പെട്ട് അഞ്ചു കുളങ്ങള്‍കൂടിയുണ്ട്. പുറത്തു കിഴക്കുഭാഗത്ത് കട്ടംകുളം, വടക്കു കിഴക്കേ മൂലയില്‍ ബ്രഹ്മസ്വം മഠം കുളം, പടിഞ്ഞാറ് താമരക്കുളം, കിഴക്ക് തെക്കും, തെക്കുപടിഞ്ഞാറുള്ള കുളങ്ങള്‍.
ശാന്തിക്കാരന് രണ്ടു കുളത്തില്‍ കുളിക്കണമെന്നു ചിട്ട. പുറത്തെ കുളത്തിലും അകത്തെ തീര്‍ത്ഥക്കുളത്തിലും. തീര്‍ത്ഥക്കുളത്തില്‍ ശാന്തിക്കാരനല്ലാതെ മറ്റാരും കുളിക്കരുതെന്നും വ്യവസ്ഥയുണ്ട്. തീര്‍ത്ഥക്കുളത്തിലെ വെള്ളമാണ് നേദ്യത്തിനും അഭിഷേകത്തിനും. ക്ഷേത്രപ്രവേശനത്തിനു മുന്‍പ് തുലമാമാസത്തിലെ കറുത്തവാവു ദിവസം ഭക്തജനങ്ങളെ ഈ കുളത്തില്‍ കുളിക്കാന്‍ അനുവദിച്ചിരുന്നു. കുളത്തില്‍ മീനാട്ട് വഴിപാടുണ്ട്.