കൂടല്‍മാണിക്യം ക്ഷേത്രം

WEBDUNIA| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2007 (15:02 IST)

കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ്‌ ഇരിഞ്ഞാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രം. തൃശൂരില്‍നിന്ന്‌ ഇരുപത്തൊന്നു കി.മീ തെക്ക്‌ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട നഗരം കേന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗ്രാമ ക്ഷേത്രമായാണ്‌ ഇവിടം കരുതപ്പെടുന്നത്‌.

ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത്‌ ക്ഷേത്രം അഗ്നിക്കിരയായി. അതിനുശേഷം വീണ്ടും നിര്‍മിച്ചതാണ്‌ ഇന്നു കാണുന്ന ക്ഷേത്രം. വിഗ്രത്തിനും ശ്രീകോവിലിനും കാര്യമായ കേടൊന്നും അന്ന്‌ പറ്റിയിട്ടില്ലെന്ന്‌ പഴമക്കാര്‍ പറയുന്നു.

മഹാവിഷ്ണുവിന്‍റെ അംശാവതാരവും ശ്രീരാമന്‍റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭരതന്‍റെ പ്രതിഷ്ഠ മറ്റ്‌ എവിടേയും ഉള്ളതായിട്ടറിവില്ല. അംശാവതാരമായതു കൊണ്ടാവാം മഹാവിഷ്ണുവിന്‍റേതാണ്‌ പൂജ. ക്ഷേത്രത്തില്‍ ഉപക്ഷേത്രങ്ങള്‍ ഇല്ല.

കിഴക്കോട്ടു ദര്‍ശനം. മൂന്നു പൂജ. ഉഷപ്പൂജയും, പന്തീരടിപ്പൂജയുമില്ല. എതിര്‍ത്ത പൂജ, ഉച്ചപ്പൂജ, അത്താഴപൂജ. തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിദിവസം മാത്രം പുത്തിരിപ്പൂജ കൂടിയുണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :