സംഗീത സംവിധായകന്‍ ബാപ്പി ലാഹിരി ബിജെപി സ്ഥാനാര്‍ഥി

WEBDUNIA| Last Modified വെള്ളി, 21 മാര്‍ച്ച് 2014 (13:08 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി.യുടെ ആറാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. പട്ടികയില്‍ ഇടം നേടിയ പ്രമുഖ സ്ഥാനാര്‍ഥി അടുത്തെയിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന സംഗീത സംവിധായകന്‍ ബാപ്പി ലാഹിരിയാണ്.

ആറാംഘട്ട സ്ഥാനാര്‍ഥികപട്ടികയില്‍ പശ്ചിമ ബംഗാളിലെ ശ്രീരാംപുര്‍ മണ്ഡലത്തില്‍ നിന്നാണ് ബാപ്പി ജനവിധി തേടുന്നത്.

ബി ശ്രീരാമുലുവിനെ ബെല്ലാരിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഖനി വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയിരുന്ന ശ്രീരാമുലു കഴിഞ്ഞ ദിവസം ബിജെപിയില്‍ തിരിച്ചെത്തിയിരുന്നു.

അടക്കം അസം, ഹരിയാന, കര്‍ണാടകം, തമിഴ്‌നാട്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 14 സ്ഥാനാര്‍ഥികളാണ് ആറാംഘട്ട പട്ടികയിലുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :