രമണമഹര്‍ഷിയുടെ ജയന്തി

ടിശശി മോഹന്‍

WEBDUNIA|

യൗവ്വനത്തിലേക്ക് കാലൂന്നിയപ്പോള്‍ത്തന്നെ തപസ്സിലേക്കദ്ദേഹം തിരിഞ്ഞു. 17 -ാം വയസ്സില്‍ -1896 സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹം തിരുവണ്ണാമലയിലെത്തി. അവിടത്തെ അരുണാചലം ക്ഷേത്രത്തിലും, സ്കന്ദാശ്രമം, വിരൂപാക്ഷഗുഹ, പാതാളലിംഗം എന്നിവിടങ്ങളിലായിി മാറി മാറി തപസ്സു ചെയ്തു - ഒന്നല്ല , 54 കൊല്ലം !

രമണ മഹര്‍ഷിയുടെ തപശ്ചര്യയും തപശ്ശക്തിയും പാശ്ചാത്യലോകത്തിന് അത്ഭുതമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലും ഒരു തപസ്വിയൊ? - അവര്‍ അത്ഭുതം കൂറി.

പോള്‍ ബ്രണ്ടന്‍ ‘എന്‍റെ മഹര്‍ഷിയും അദ്ദേഹത്തിന്‍റെ സന്ദേശവും‘ എന്ന പുസ്തകത്തിലൂടെ രമണ മഹര്‍ഷിയുടെ സിദ്ധികളെ ലോകത്തിനു പരിചയപ്പെടുത്തി. ഈയിടെ അന്തരിച്ച വിഖ്യാത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്‍ റി കാര്‍ട്ടിയര്‍ ബ്രസ്സൊന്‍ ആയിരുന്നു രമണ മഹര്‍ഷിയുടെ പ്രസിദ്ധമായ ചിത്രങ്ങള്‍ എടുത്തത്.

ഭഗവാന്‍ എന്നറിയപ്പെട്ടിരുന്ന രമണ മഹര്‍ഷിയെ കാണാന്‍ ശ്രീനാരായണ ഗുരുവും ചെന്നിരുന്നു. അതിനു ശേഷം അദ്ദേഹം എഴുതിയ കൃതികളാണ്നിര്‍വൃതി പക്ഷകവും, മുനിചര്യാ പഞ്ചകവും.

കാവ്യഗണ്ഠ ഗണപതി ശാസ്ത്രിയായിരുന്നു രമണ മഹര്‍ഷിയുടെ പ്രധാന ശിഷ്യന്‍. രമണ മഹര്‍ഷി ആശ്രമത്തിന്‍റെ സ്ഥാപകനായ സുമേശാനന്ദ സ്വാമികളാണ് മഹര്‍ഷിയെ കേരളീയര്‍ക്ക് പരിചയപ്പെടിത്തിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :