സ്വാമികള്‍ക്ക് ഇരുപത്തിയെട്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. മുപ്പതാമത്തെ വയസ്സില്‍ കന്യാകുമാരിയില്‍വച്ച് ഷണ്‍മുഖദാസ സ്വാമികളെ കാണുകയും അദ്ദേഹം കുഞ്ഞന് ജ്ഞാനോപദേശം നല്‍കുകയും ചെയ്തു.
അതോടെ സ്വാമികള്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. അബ്രാഹ്മണര്‍ക്ക് വേദങ്ങള്‍ പഠിക്കുന്നതിനും പൂജ നടത്തുന്നതിനും അധികാരമില്ലെന്ന സിദ്ധാന്തത്തെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹമെഴുതിയ ഗ്രന്ഥമാണ് വേദാധികാര നിരൂ
ജാതി വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായി നടത്തിയ പ്രചാരണങ്ങളില്‍ അദ്ദേഹവും യുഗപ്രഭാവനായ ശ്രീനാരായണഗുരുവും ഒരുമിച്ച് യത്നിക്കുകയുണ്ടായി. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ എറണാകുളത്തുവച്ച് ചട്ടമ്പിസ്വാമിയെ കണ്ടതായി ചരിത്ര രേഖകള്‍ പറയുന്നു.
ചട്ടമ്പിസ്വാമികള്‍ക്ക് ഏകദേശം മുപ്പതു വയസ്സു പ്രായമുള്ളപ്പോള്‍, ശ്രീനാരായണഗുരുവിനെ പരിചയപ്പെട്ടു. നാണുവാശാനെന്നായിരുന്നു അന്ന് നാരായണഗുരു അറിയപ്പെട്ടിരുന്നത്.
1924 മേയ് 5-ാം തീയതി തിങ്കളാഴ്ച ചട്ടമ്പിസ്വാമികള്‍ പന്മനയില്‍ സമാധിയടഞ്ഞു. ആ സമാധിസഥലത്താണ് കുമ്പളത്ത് ശങ്കുപ്പിള്ള നിര്‍മ്മിച്ച ശ്രീ ബാലഭട്ടാരകക്ഷേത്രവും ആശ്രമവും സ്ഥിതിചെയ്യുന്നത്. ആദ്ധ്യാത്മികാന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന ഈ തപോവനം സത്യാന്വേഷികളുടെ പുണ്യഭൂമിയാണ്.
പ്രാചീനമലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി, ക്രിസ്തുമതച്ഛേദനം, ജീവകാരുണ്യ നിരൂപണം., നിജാനന്ദവിലാസം, മുതലായവയാണ് കൃതികള്‍. ശ്രീനാരായണ ഗുരു, നീലകണ്ഠ തീര്‍ത്ഥ പാദ സ്വാമികള്‍, ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ എന്നിവര്‍ ശിഷ്യന്മാരാണ്.