ആ ഋഷിശ്രേഷ്ഠന്‍റെ 128 -ാം പുണ്യ ജയന്തിയായിരുന്നു 2007 ഡിസംബര്‍ 30 ന് .1879 ഡിസമ്പര്‍ 30 നു തമിഴ്നാട്ടിലെ തിരുച്ചുഴിയില്‍ ധനുമാസത്തിലെ തിരുവാതിര ദിവസമായിരുന്നു മഹര്‍ഷിയുടെ ജനനം. വെങ്കിട്ടരാമന്‍ എന്നായിരുന്നു പേര്.
1950 ഏപ്രില്‍ 14 ന് ഒരു വിഷുദിവസം 71-ാം വയസ്സില്‍ രമണ മഹര്‍ഷി സമാധിയായി.
ഞാന്‍ എന്ന ശബ്ദം എവിടെ നിന്ന് പുറപ്പെടുന്നുവോ, അവിടം സൂക്ഷമമായി നോക്കുമ്പോള്‍ മനസ്സവിടെ ലയിക്കും - അതാണ് തപസ്സ് - രമണ മഹര്‍ഷി ശിഷ്യനോട് പറഞ്ഞു.
പൂര്‍വ ജന്മങ്ങളിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ച പ്രാരബワ കര്‍മ്മങ്ങള്‍ ഓരോ ജീവിതത്തിലും അനുഭവിക്കേണ്ടി വരും . അതനുഭവിക്കുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ട് എല്ലാം സഹിച്ച് മൗനം പാലിക്കുന്നതാണ് ഉത്തമം - മഹര്‍ഷി അരുള്‍ ചെയ്തു.