അമ്മയും മക്കളും തമ്മിലും അച്ഛനും മക്കളും തമ്മിലുമുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വരികള്‍ നമ്മള് ശ്രദ്ധിക്കാറുണ്ട്. കുട്ടികളില്‍ പലരും ആ നഷ്ട വസന്തത്തെ ഒരു നിമിഷത്തേക്ക് സ്വന്തമാക്കാനുള്ള ആര്ത്തിയിലാവും ഈ ഗാന ശകലങ്ങള്‍ക്ക് ചെവി കൊടുക്കുന്നത്.
രക്ഷകര്‍ത്താക്കള്‍ പകര്‍ന്ന് നല്‍കാതെ പോയ അപൂര്‍വ നിമിഷങ്ങളാകും മിക്ക കുട്ടികള്‍ക്കും വേദനയാവുന്നത്. ഇത്തരം ‘നൊസ്റ്റാള്‍ജിയ’ക്ക് കാരണം രക്ഷകര്‍ത്താക്കളുടെ അലംഭാവമാണ്. വേണ്ടത് വേണ്ട സമയത്ത് പകര്‍ന്ന് നല്കാന് കഴിയാതെ പോയതിന്റെ പരിണിത ഫലം!
നല്ലൊരു രക്ഷകര്‍ത്താവ് ആവാന്‍ കുറച്ചൊരു തയ്യാറെടുപ്പ് ആവശ്യമാണ്. രക്ഷകര്‍ത്താവിന്റെ സ്ഥാനം ഇതുവരെ തുടര്‍ന്ന ജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലാക്കണം. അതോടൊപ്പം എന്തൊക്കെ കരുതലോടെ ചെയ്യണം എന്നും മനസ്സിലാക്കണം. ഇത്രയുമൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല മാതാപിതാക്കന്മാരായി കുട്ടികള്‍ തന്നെ നിങ്ങളെ അംഗീകരിക്കും.
സ്നേഹം പ്രകടിപ്പിക്കൂ
കുട്ടികളില്‍ അവര്‍ സ്നേഹിക്കപ്പെടുന്നു എന്ന ബോധം സൃഷ്ടിച്ചെടുക്കണം. ഇതിനായി മാതാപിതാക്കള്‍ സ്നേഹം ഉള്ളില്‍ ഒളിച്ചു വയ്ക്കാതെ അത് പ്രകടിപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ വിനിയോഗിക്കുകയാണ് വേണ്ടത്.
PRATHAPA CHANDRAN|
ഇതിനായി, പിഞ്ചോമനയെ ഒന്ന് ചേര്‍ത്ത് നിര്‍ത്തുക, ഒന്ന് തലോടുക. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും അഭിനന്ദിക്കുക. പിന്നെ സ്നേഹത്തോടെ ചുംബനം നല്‍കുക.