ശബരിമല ദേവപ്രശ്നം വിധി പ്രകാരമോ

ശബരിമലയിലെ ദേവപ്രശ്നം

WEBDUNIA|
ന ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 30 ന് അക്ഷയ തൃതീയയുടെ അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് രാമന്‍ നായരും മെമ്പര്‍ എം.ബി. ശ്രീകുമാറും മോഹനന്‍പിള്ളയും ചേര്‍ന്ന് പണിക്കരെ പ്രശ്നത്തിന് ക്ഷണിക്കാന്‍ വേണ്ടി പരപ്പനങ്ങാടിയില്‍ ചെന്നു .

ഇടവമാസത്തെ മാസപൂജക്ക് നട തുറന്നിരിക്കു മ്പോള്‍ ഇടവം ഒന്ന് മുതല്‍ മൂന്ന് നാല് തീയതികളിലായിരുു പ്രശ്നം വെക്കാന്‍ ഏറ്റവും അടുത്ത തീയതികള്‍. എന്നാല്‍ ആ ദിവസങ്ങളില്‍ ചില പോരായ്മകള്‍ കണ്ടതുകൊണ്ട് പണിക്കര്‍ പ്രശ്നം മിഥുനമാസത്തിലേക്ക് മാറ്റുകയായിരുന്നു...'

(4) എന്താണിവിടെ തെളിയുന്നത്? പത്തനംതി ട്ട യിലെ ഒരു പത്രലേഖകനാണോ ദേവപ്രശ്നത്തിന് യോഗ്യനായ ദൈവജ്ഞനെ നിശ്ഛയിക്കേണ്ടത്? മംഗളം ദിനപ്പത്രത്തിലെ റിപ്പോര്‍ട്ടില്‍ നാലാമനെ് വിശേഷിപ്പിക്കുന്ന ഈ വ്യക്തി പൃച്ഛക്ക് ഊരാളന്മാരൊടൊപ്പം (ദേവസ്വം) പോയത് ശരിയോ?

(5) എത്ര വെള്ളപൂശിയാലും ഇടനിലക്കാരന്‍ ഇടനിലക്കാരനല്ലാതാകുമോ? മലയാളത്തിലെ ലേഖകന്‍ നല്‍കുന്ന വിവരങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുത് ജൂ 16 ന് രാത്രിയില്‍ പത്തനംതി ട്ട യിലെ ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞ വാക്കുകളാണ്.

"മോഹനന്‍പിള്ളക്ക് ഇഷ്ടമില്ലാത്തവരെ ഒന്നടങ്കം പണിക്കര്‍ കുറ്റപ്പെടുത്തി'. കേട്ട കേള്‍വിയായ ഒരു ആരോപണമെന്ന് തോന്നിപ്പിച്ച ആ പ്രസ്താവം ശരിയെന്നും ഇടനിലക്കാരന്‍റെ സൂത്രപ്പണിയാണ് അമംഗളകരമായ ദേവപ്രശ്നത്തിന് വഴി തെളിച്ചതെന്നും ജന്മംകൊണ്ട് തന്ത്രിയായ ശ്രീകുമാര്‍ ഭ'തിരിപ്പാട് ശബരിമല ശ്രീധര്‍മ്മശാസ്താ വിനെ സാക്ഷി നിര്‍ത്തി എഴുതിയ വരികള്‍ സൂചിപ്പിക്കുന്നു.

(6) ക്ഷേത്രവുമായി ബന്ധമില്ലാത്ത ഒരു പ്രത്യേക വ്യക്തിയുടെ ചിരകാലാഭിലാഷത്തിന് ദേവസ്വം അധികാരികള്‍ സഹകരിച്ചാണ് ഈ പ്രശ്നചിന്ത സംജാതമായത്. ഒരു ദേവപ്രശ്നത്തിന് സാധുത നല്‍കുതാണോ ചേന്നാസ് തന്ത്രികുടുംബാഗം എന്ന് അവകാശപ്പെടു ലേഖകന്‍ നല്‍കു ഈ വിവരം? ഈവിധമാണോ ഒരു ദേവപ്രശ്നം നിശ്ഛയിക്കേണ്ടത്?

(7) ഏതെങ്കിലും കമ്പനി സ്പോസര്‍ ചെയ്തതുകൊണ്ട് മാത്രം സിധിയില്‍ നടത്താവു കാര്യമാണോ ദേവപ്രശ്നം? കോട്രാക്റ്റ് താല്‍പര്യമുള്ള ഏതു കമ്പനിക്കും ഒരു ജ്യോത്സ്യനെ തിരഞ്ഞുപിടിച്ച് സന്നിധാനത്തിലെത്തിച്ച് കവടിക്രിയ ചെയ്താല്‍ അത് ദേവപ്രശ്നം ആകുമോ? വിദ്വാനായ ജ്യോത്സ്യനും, തന്ത്രിയും ബോര്‍ഡിന്‍റെ ഈ ഉപജാപക പ്രവര്‍ത്തനത്തിന് എന്തിന് കൂട്ടുനിന്നു?

ഈ ദേവപ്രശ്നത്തിനുള്ള തീരുമാനം ആചാരവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണെന്ന് ഇവിടെ തെളിയുന്നു.

തന്ത്രിയും മേല്‍ശാന്തിയും ഊരാളന്മാരും സംയുക്തമായ ആലോചനയോടെയും തീരുമാനത്തോടെയും അകമഴിഞ്ഞ പ്രാര്‍ത്ഥനോടെയും ചെയ്യേണ്ടിയിരുന്ന പ്രശ്നതീരുമാനം, ദൈവജ്ഞ നിശ്ഛയം, പൃച്ഛാ ഇവ ഊരാളന്മാര്‍ (ദേവസ്വം) ഏകപക്ഷീയമായി ഇടനിലക്കാരന്‍റെ പ്രേരണയാലും ദുഃസ്വാധീനത്താലും ചെയ്തതാണെന്ന് വ്യക്തമാകുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :