ശബരിമല ദേവപ്രശ്നം വിധി പ്രകാരമോ

ശബരിമലയിലെ ദേവപ്രശ്നം

WEBDUNIA|
ശബരിമല ദേവപ്രശ്നം: ചില ചിന്തകള്‍

ഈ ദേവപ്രശ്നം തീരുമാനിച്ചത് വിധിപരമോ?
ആചാരവിരുദ്ധമോ? അവിശുദ്ധമോ?

ശ്രീഅയ്യപ്പസിധിയുടെ പരിപാവനത്വം വിഷയമാകുമ്പോള്‍ ധിഷണാ വൈഭവം കൊണ്ട് വിവാദത്തെ ന്യായീകരിക്കുതിനോ കൂടുതല്‍ കലുഷമാക്കുതിനോ ആരും ശ്രമിക്കരുത്.

സത്യസ്ഥിതിയെന്താണ്? ശാസ്ത്രം എന്തു പറയുന്നു? സന്നിധാനത്തിന്‍റെ ശ്രേയസ്സിന് അവശ്യമായ ശാസ്ത്രത്തിന്‍റെ പാത ഏതാണ്? തെറ്റുകള്‍ സംഭവിച്ചുവോ? സംഭവിച്ചുവെങ്കില്‍ അവയെ ശാസ്ത്രീയമായി എങ്ങനെ പരിഹരിക്കാം? എന്നതാകണം നമ്മുടെ അന്വേഷണം.

ഈ പശ്ഛാത്തലത്തില്‍ നിന്നും വീക്ഷിക്കുമ്പോള്‍ ശബരിമലയിലെ ദേവപ്രശ്നം തീരുമാനിച്ചതു സംബന്ധമായി നമ്മുടെ ശ്രദ്ധയില്‍ വീഴുന്ന കാര്യങ്ങള്‍ താഴെ പറയുന്നു.

(1) തന്ത്രി കണ്ഠരര് മോഹനരുടെ മംഗളം ദിനപ്പത്രത്തിലും നാഗര്‍കോവിലിലും നല്‍കിയതായി റിപ്പോര്‍ട്ട'് ചെയ്യപ്പെടുന്ന പ്രസ്താവന അനുസരിച്ച് ഈ ദേവപ്രശ്നം തന്ത്രിയോട് ആലോചിക്കാ തെയാണ് തീരുമാനിച്ചത്.

മംഗളം റിപ്പോര്‍ട്ട "് ചെയ്തത് - 'സന്നിധാനത്തു നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി ദേവഹിതം അറിയാനാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തിയത്. ഇക്കാര്യം അയ്യപ്പന്‍റെ പിതൃസ്ഥാനീയരായ പന്തളം കൊ ട്ട ാരമോ താന്ത്രികാവകാശമു ള്ള താഴമ മഠമോ മേല്‍ശാന്തിയോ അറിഞ്ഞിരുില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. ജി. രാമന്‍നായര്‍, അംഗങ്ങളായ എം.ബി. ശ്രീകുമാര്‍, പുനലൂര്‍ മധു എിവരോടൊപ്പം ഒരു നാലാമന്‍റെ നേതൃത്വത്തിലായിരുുന്ന പ്രശ്നവിധികള്‍.

ബോര്‍ഡ് പ്രസിഡന്‍റ് രാമന്‍ നായരുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹം. ദേവപ്രശ്നത്തിന് പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരാണ് യോഗ്യനെന്ന ു കണ്ടെത്തിയതും നാലാമനാണ്.'

(2) തന്ത്രിയും മേല്‍ശാന്തിയും ബന്ധപ്പെ ട്ട അശുഭനിമിത്തങ്ങളെപ്പറ്റി ഗൗരവതരമായി ആലോചിച്ച് സ്വന്തം യുക്തിക്കും ബുദ്ധിക്കും തക്കതായ താന്ത്രികപരിഹാരങ്ങള്‍ നടത്തിയി ട്ട ും അവ്യക്തത നിലനില്‍ക്കു സാഹചര്യത്തില്‍ ബന്ധപ്പെ ട്ട അധികാരികളുമായി ആലോചിച്ച് വിധിപ്രകാരം ഊഹാപോഹപടുവും സിദ്ധമന്ത്രനുമായ ജ്യോത്സ്യനെ നിശ്ഛയിക്കണം.

മുന്‍വിധിയോ മറ്റ് പ്രേരണ കളോ ഇക്കാര്യത്തില്‍ പാടില്ലെന്നതാണ് ശാസ്ത്രവും ആചാരവും. തന്ത്രിയുടെയും പ്രധാന കര്‍മ്മി യായ മേല്‍ശാന്തിയുടെയും വിധിപ്രകാരവും രേഖാപൂര്‍വ്വവുമായ ക്ഷണമില്ലാതെ ദേവപ്രശ്നത്തിന് തയ്യാറായി ജ്യോത്സ്യര്‍ എത്തിയത് തന്നെ ശാസ്ത്രവിരുദ്ധവും ആചാരവിരുദ്ധവുമല്ലേ?


(3) ഈ ദേവപ്രശ്നത്തില്‍ എന്താണ് നടന്നതെന്ന് ദൈവജ്ഞനെ നിശ്ഛയിച്ചതിന്‍റെയും പൃച്ഛയുടെയും വിശദവിവരങ്ങള്‍ മലയാളം വാരിക നല്‍കുന്നതില്‍ നിന്ന് മനസ്സിലാക്കാം.

മലയാളം ലേഖകനും ചീഫ് സബ് എഡിറ്ററുമെന്നതിലുപരി ഗുരുവായൂരമ്പലത്തിന് തന്ത്രിസ്ഥാനീയനും ചമ്രവ ട്ട ത്തപ്പന്‍ പരദേവതയുമായ ശ്രീകുമാര്‍ ഭ ട്ട തിരിപ്പാടിന്‍റെ വാക്കുകളില്‍ -

'എന്‍റെ ഏറ്റവും അടുത്ത സുഹൃത്തും ദ ന്യൂ ഇന്ത്യന്‍ എക്സ്ᅲസ്സിന്‍റെ പത്തനംതി ട്ട ശബരിമല ലേഖകനുമായ പിടി. മോഹനന്‍പിള്ള അഞ്ചാറുവര്‍ഷമായി ക്ളേശിച്ചു ശ്രമിക്കുകയായിരുന്നു പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ പ്പണിക്കരെക്കൊണ്ട് ശബരിമലയില്‍ ഒരു അഷ്ടമംഗലപ്രശ്നം വയ്പ്പിക്കാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :