പിആര്‍ഡിഎസ് നവീന മത പ്രസ്ഥാനം

പി എസ് അഭയന്‍

poykayil sreekumaragurudevan
WDWD
ധാരാളം വിശ്വാസികള്‍ ഗുരുദേവന്‍റെ ഉപദേശങ്ങള്‍ സ്വീകരിച്ച് വിശ്വസിച്ച് മന്ദിരങ്ങളില്‍ ആരാധനകള്‍ നടത്തിപ്പോരുന്നു. എല്ലാവര്‍ഷവും കുംഭം ഒന്നു മുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങളില്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭാ വിശ്വാസികള്‍ സ്ഥാപകന്‍റെ ജന്‍‌മദിനം വിപുലമായി തന്നെ ഇരവിപേരൂരില്‍ ആസ്ഥാനത്ത് ആഘോഷിക്കുന്നു. സ്ഥാപകന്‍റെയും മുഖാന്തിര വഴികളുടെയും ദേഹവിയോഗ ദിനങ്ങള്‍ എന്നിവ വൃതത്തോടു കൂടി തന്നെ ആചരിക്കുന്നുണ്ട്.

പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്‍

പി ആര്‍ ഡി എസ്സ് വിശ്വാസികള്‍ക്ക് ദൈവമാണ് ശ്രീകുമാരഗുരുദേവന്‍. ദൈവത്തിന്‍റെ സന്തതി അടിച്ചമര്‍ത്തപ്പെട്ടവനായി നികൃഷ്ടനായി ജീവിക്കുന്നതു കണ്ട് ദൈവം അടിമ രൂപത്തില്‍ ഹീന കുലത്തില്‍ ജനിച്ചതാണ് ശ്രീകുമാര ഗുരുദേവന്‍റെ ജന്‍‌മവുമായി ബന്ധപ്പെട്ട പി ആര്‍ ഡി എസ്സുകാരന്‍റെ വിശ്വാസം.

കൊല്ലവര്‍ഷം 1054 കുംഭം അഞ്ചിന് പൂരാടം നക്ഷത്രത്തിലായിരുന്നു ഗുരുദേവന്‍റെ ജനനം. ഈ ദിനങ്ങള്‍ പി ആര്‍ ഡി എസ്സുകാര്‍ സമുചിതമായി ഇരവിപേരൂരില്‍ ആഘോഷിക്കാറുണ്ട്.

കഷ്ടിച്ച് എഴുതാനും വായിക്കാനും മാത്രം പഠിച്ച ഗുരുദേവന്‍ എല്ലാവേദങ്ങളെ കുറിച്ചും നന്നായി സംസാരിക്കുമായിരുന്നു. ഒരോന്നിന്‍റെ വ്യത്യാസങ്ങളും വേര്‍തിരിവുകളും കൂട്ടത്തിലേക്ക് വിളിച്ചു ചേര്‍ത്തവര്‍ക്കു ബോധ്യപ്പെടുത്തി അധ:സ്ഥിതരുടെ ഒരു വലിയ സമൂഹത്തെ ക്രൈസ്തവ മതങ്ങളില്‍ നിന്നും ഹൈന്ദവ വിചാരങ്ങളില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോന്ന് സ്വന്തം മതം സ്ഥാപിക്കുകയായിരുന്നു.

ഇതിനു പിന്നീട് കോടതി വിധിയിലൂടെ അംഗീകാരവുമുണ്ടായി. ചങ്ങനാശേരി സെക്കന്‍ഡ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ വച്ചായിരുന്നു പി ആര്‍ ഡി എസ്സിനു നാമകരണവും അംഗീകാരവും ലഭിച്ചത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :