പിആര്‍ഡിഎസ് നവീന മത പ്രസ്ഥാനം

പി എസ് അഭയന്‍

prds building
WDWD
കേരളസാംസ്ക്കാരിക മണ്ഡലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് വളരെ പ്രത്യേകതകള്‍ ഉണ്ട്. കേരളത്തിലേക്ക് ഒഴുകുന്ന വിദേശ പണത്തിന്‍റെ ഒരു ചെറിയ പങ്ക് വഹിക്കുന്ന തിരുവല്ല ഈ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. അതിനു പുറമേ പത്തനംതിട്ട മതപരമായും ചരിത്രപരമായും പ്രാധാന്യം അര്‍ഹിക്കുന്നു. ശബരിമല, പമ്പാനദിയുടെ കരയില്‍ നടക്കുന്ന പ്രസിദ്ധമായ മാരാമണ്‍ ക്രിസ്തീയ കണ്‍‌വെന്‍ഷന്‍ ആറന്‍‌മുള കണ്ണാടി, വള്ളം കളി അങ്ങനെയൊക്കെ പ്രസിദ്ധമാണ് പത്തനം തിട്ട.

എന്നാല്‍ അധികമൊന്നും ശ്രദ്ധ നേടാതെ ഇവിടെ ഒരു മതപ്രസ്ഥാനം 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു എന്ന് എത്രപേര്‍ക്കറിയാം. മുഖ്യധാരാ ആത്മീയതകളില്‍ നിന്നും വിഭിന്നമായി അവരുടെ വിശ്വാസങ്ങളില്‍ നിന്നും ദൈവ സങ്കല്‍പ്പങ്ങളില്‍ നിന്നും മാറി അക്രൈസ്തവവും അഹൈന്ദവവും അനിസ്ലാമികവുമായ തനതായ ആത്‌മീകത പിന്തുടരുന്ന മതപ്രസ്ഥാനമാണ് പി ആര്‍ ഡി എസ്. മറ്റ് മതങ്ങളില്‍ നിന്നും വ്യത്യസ്തമായി തനത് സംസ്ക്കാരം ഇത് പിന്തുടരുന്നു.

പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്നതിന്‍റെ ചുരുക്കെഴുത്താണ് പി ആര്‍ ഡി എസ്സ്. പി ആര്‍ ഡി എസ് അനുയായികള്‍ ദൈവമായി കരുതുകയും ആരാധിക്കുകയും ചെയ്യുന്ന പൊയ്കയില്‍ ശ്രീകുമാരഗുരുദേവനാല്‍ 1910 ല്‍ സ്ഥാപിക്കപ്പെട്ട മത പ്രസ്ഥാനമാണ് പി ആര്‍ ഡി എസ്. പത്തനംതിട്ടയിലെ തിരുവല്ല താലൂക്കില്‍ ഇരവിപേരൂരില്‍ ആണ് ആസ്ഥാനം.

ദൈവ സേവ ചെയ്യാന്‍ അര്‍ഹതയില്ലാതെ ജാതിനാമങ്ങളിട്ട് അകറ്റി നിര്‍ത്തിയ അധ:സ്ഥിത സമൂഹത്തെ വര്‍ണ്ണ വര്‍ഗ്ഗ രഹിതമായി തനതായ ഒരാത്മീയതയുടെ കീഴില്‍ പി ആര്‍ ഡി എസ് നോക്കിക്കാണുന്നു എന്നതാണ് പ്രത്യേകത. മതപ്രസ്ഥാന രൂപത്തിലേക്ക് മാറിയ പി ആര്‍ ഡി എസ്സിനു കീഴില്‍ 135 ശാഖകളും അത്ര തന്നെ മന്ദിരങ്ങളും(പ്രാര്‍ത്ഥനാലയങ്ങള്‍) സ്ഥാവര ജംഗമ വസ്തു വകകളും കേരളത്തില്‍ കാസര്‍ഗോഡു മുതല്‍ കന്യാകുമാരി വരെ സ്വന്തമായുണ്ട്.

സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട അധ:സ്ഥിത സമൂഹം ഒരപ്പന്‍റെയും അമ്മയുടെയും മക്കളെന്ന ആശയത്തില്‍ അധിഷ്ഠിതമായ ഒരു ആത്‌മീയത 100 വര്‍ഷമായി പി ആര്‍ ഡി എസ് പിന്തുടരുന്നു. ഗോത്രങ്ങളായി ദുരാചാരങ്ങള്‍ക്കും അന്ധ വിശ്വാസത്തിലും അകപ്പെട്ടു കിടന്ന സമൂഹത്തെ ജീവിത മൂല്യങ്ങളെ കുറിച്ചുള്ള ദൃഷ്ടാന്തങ്ങളിലൂടെയും കൃത്യമായ ഉപദേശങ്ങളിലൂടെയും സംസ്ക്കാരത്തിന്‍റെ ഉന്നതിയിലേക്കു നയിച്ചതാണ് പി ആര്‍ ഡി എസ്.

ഇതിനു പിന്നീട് കോടതി വിധിയിലൂടെ അംഗീകാരവുമുണ്ടായി. ചങ്ങനാശേരി സെക്കന്‍ഡ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ വച്ചായിരുന്നു പി ആര്‍ ഡി എസ്സിനു നാമകരണവും നിയമ പരമായ അംഗീകാരവും ലഭിച്ചത്. പിന്തുടരുന്നത് കുടുംബ ആരാധനയാണ്. അതിനു മതിയായ കാരണങ്ങളും പി ആര്‍ ഡി എസിന്‍റെ വിഷയങ്ങളില്‍ അന്തര്‍ലീനമാണ്.

വിവാഹം, മരണം, ചടങ്ങുകളിലെല്ലാം ഗുരുദേവന്‍റെ ഉപദേശങ്ങള്‍ക്ക് അനുസൃതമായി സ്വന്തമായതും പ്രത്യേകതയാര്‍ന്നതും ആയ അനുഷ്ഠാനങ്ങളും ആചാരങ്ങളും പിന്തുടരുന്നു. പി ആര്‍ ഡി എസ്സ് വിശ്വാസികള്‍ക്ക് ദൈവമാണ് ഗുരുദേവന്‍. ദൈവത്തിന്‍റെ സന്തതി അടിച്ചമര്‍ത്തപ്പെട്ടവനായി നികൃഷ്ടനായി ജീവിക്കുന്നതു കണ്ട് ദൈവം അടിമ രൂപത്തില്‍ ഹീന കുലത്തില്‍ ജനിച്ചതാണ് ശ്രീകുമാര ഗുരുദേവന്‍റെ ജന്‍‌മവുമായി ബന്ധപ്പെട്ട പി ആര്‍ ഡി എസ്സുകാരന്‍റെ വിശ്വാസം.
poykayil acharyan
WDWD


ശ്രീകുമാരഗുരുദേവനെ ദൈവമായി കരുതുകയും ഗുരുദേവന്‍റെ ഉപദേശങ്ങളും ദര്‍ശനങ്ങളും ആത്‌മീയതയും പിന്തുടര്‍ന്ന് അതിലെ സാഹോദര്യവും സ്നേഹവും പി ആര്‍ ഡി എസ് വിശ്വാസികള്‍ ഉടലെടുത്ത കാലം മുതല്‍ സൂക്ഷിക്കുന്നു‍. പട്ടിക ജാതിക്കാര്‍ക്കിടയില്‍ ഉപജാതി ചിന്തകള്‍ക്ക് അതീതമായി പരസ്പരം വിവാഹങ്ങളില്‍ ഏര്‍പ്പെടുകയും ഇടപഴകുകയും ചെയ്യുന്ന ഏര്‍പ്പാടുകള്‍ ഗുരുദേവന്‍റെ ഉപദേശങ്ങള്‍ക്ക് അനുസൃതമായി പി ആര്‍ ഡി എസ് പകര്‍ത്തിയിരിക്കുന്നു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :